മോഹന്‍ലാലോ മമ്മൂട്ടിയോ? ഇത് ന്യായമായ ചോദ്യമല്ലെന്ന് മാളവിക

'ഹൃദയപൂര്‍വമാണ്' മാളവികയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം
മോഹന്‍ലാലോ മമ്മൂട്ടിയോ? ഇത് ന്യായമായ ചോദ്യമല്ലെന്ന് മാളവിക
Published on



ഇന്ത്യന്‍ സിനിമയിലെ യുവതാരങ്ങളില്‍ പ്രശസ്തയാണ് മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള അനുഭവം മാളവിക പങ്കുവെച്ചു. എക്‌സില്‍ മാളവിക തന്നെ നടത്തിയ Q&Aയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

'മോഹന്‍ലാലോ മമ്മൂട്ടിയോ?' എന്ന ചോദ്യമാണ് ആരാധകന്‍ ചോദിച്ചത്. അതിന്, 'ഒരാള്‍ എന്നെ സിനിമ എന്ന ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നു. അടുത്ത ആള്‍ക്കൊപ്പം ഞാന്‍ മനോഹരമായൊരു സിനിമ ചെയ്തു. അതുകൊണ്ട് ഇത് അത്ര ന്യായമായ ചോദ്യമല്ല', എന്നാണ് മളവിക മറുപടി കൊടുത്തത്.

അതേസമയം 'ഹൃദയപൂര്‍വമാണ്' മാളവികയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. മലയാളത്തില്‍ ഒരിടവേളയ്ക്ക് ശേഷമാണ് മാളവിക തിരിച്ചെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം സത്യന്‍ അന്തിക്കാടാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com