കായംകുളം കൊച്ചുണ്ണി എന്ന ചെലിവിഷൻ പമ്പരയിലൂടെയാണ് മണിക്കുട്ടൻ എന്ന നടൻ മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്. പിന്നീട് സിനിമയിലേക്ക് വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടായിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട് പല ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ. ജനപ്രിയ റിയലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 3 യിലെ വിജയി. അങ്ങനെ പ്രക്ഷകരുടെ മുന്നിലൂടെ താരം വളർന്നു.
ഇപ്പോഴിതാ തൻ്റെ ജീവിതം സാമ്പത്തികമായി മെച്ചപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവതത്തെക്കുറിച്ച് മനസു തുറന്നത്. "ഫിനാൻഷ്യലി എന്റെ കാര്യങ്ങളിപ്പോൾ ഓക്കേ ആണ്. വീടും മൂന്ന് നേരം ആഹാരവും ജിമ്മും ഉണ്ടെങ്കിൽ തന്നെ ഞാൻ ഹാപ്പിയാണ്", എന്നായിരുന്നു മണിക്കുട്ടന്റെ വാക്കുകൾ.
സിനിമയിലെത്തിയ ആദ്യസമയത്ത് സാമ്പത്തികമായി അത്ര സുരക്ഷിതമായിരുന്നില്ല. അച്ഛൻ കെഎസ്ആർടിസി ഡ്രൈവറും അമ്മ സ്കൂളിൽ നോൺ ടീച്ചിംഗ് സ്റ്റാഫുമായിരുന്നു. അതുവരെ വീട്ടിലേക്ക് കാര്യമായൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ബിഗ് ബോസ് ജയിച്ചതോടെ കൃത്യമായ വരുമാനം എന്ന നിലയിലൊക്കെ ആയെന്നും, ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഉണ്ടായെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.
തൻ്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞാണ് സോഷ്യൽ മീഡിയ കൂടുതൽ എന്റർടെയ്ൻ ചെയ്യുന്നത്. ഇപ്പോൾ സീരിയസായി കല്യാണം നോക്കുന്നത് നിർത്തിയെന്നും വേണമെങ്കിൽ നടക്കട്ടെ എന്നും മണിക്കുട്ടൻ പറഞ്ഞു.
പലപ്പോഴും ചെറിയ ഇടവേളകൾക്കു ശേഷമാകും മണിക്കുട്ടനെ സിനിമയിൽ കാണുക. ബിഗ് ബോസിനു ശേഷം അഭിനയവും, മോഡലിങുമൊക്കെയായി മുന്നോട്ടു പോകുകയാണ് മണിക്കുട്ടൻ. അടുത്തിടെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രം എമ്പുരാനിലും മണിക്കുട്ടൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.