"ആദ്യം മനസിൽ വന്നത് ഉർവശി തന്നെ, ആശയായാണ് ചേച്ചി കഥ കേട്ടത്"; സംവിധായകൻ സഫർ സനൽ

ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ് 'ആശ' എന്നാണ് പ്രേക്ഷക അഭിപ്രായം
സഫർ സനൽ, ഉർവശി
സഫർ സനൽ, ഉർവശി
Published on
Updated on

ഉർവശിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത 'ആശ' പ്രേക്ഷക-നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ഒരു നൂൽപ്പാലത്തിലൂടെ, പിടിതരാതെ പായുന്ന മനസിനുടമയായ ആശയായി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ചിത്രത്തിൽ ഉർവശി. ഈ കഥാപാത്രം രൂപപ്പെട്ടപ്പോൾ തന്നെ മനസിലേക്ക് വന്നത് ഉർവശിയാണെന്നാണ് സംവിധായകൻ പറയുന്നത്. ന്യൂസ് മലയാളം മോണിങ് ഷോയിലാണ് പ്രതികരണം.

"തിരക്കഥയുടെ ആദ്യ ഘട്ടത്തിൽ ആശ എന്ന കഥാപാത്രം രൂപപ്പെട്ടുവന്നപ്പോൾ തന്നെ ഞങ്ങളുടെ മനസിൽ ആദ്യം വന്നത് ഉർവശി ചേച്ചി എന്ന ആക്ടറാണ്. അത്രയധികം വൈകാരികമായ മാറ്റങ്ങളുള്ള ഒരു കഥാപാത്രത്തെ താങ്ങാൻ കഴിയുന്ന ഒരു ആക്ടർ വേണമായിരുന്നു. ആക്ടർ മാത്രമല്ല; ഈ സോഷ്യൽ കണ്ടീഷനിങ്ങുകൾ മനസിലാക്കുന്ന, അതിനനുസരിച്ച് ഇംപ്രൊവൈസ് ചെയ്യാൻ പറ്റുന്ന ഒരു വ്യക്തി ആവശ്യമായിരുന്നു. ചേച്ചി കഥ കേട്ടത് തന്നെ ആശയായിട്ടാണ്. ആശയുടെ മനസിലൂടെയാണ്. നറേഷൻ തീർന്നപ്പോൾ കുറേ സംസാരിച്ചു," സഫർ സനൽ പറയുന്നു. സിനിമയ്‌ക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ചലച്ചിത്രകാരനെന്ന നിലയിൽ സന്തോഷമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സഫർ സനൽ, ഉർവശി
അവർ 'ഷമ്മി' അല്ല! ആർക്കും പിടികൊടുക്കാത്ത 'ആശ'; ഞെട്ടിക്കുന്ന ഉർവശി | AASHA REVIEW

ലക്ഷണമൊത്ത ഡാർക്ക് സസ്പെൻസ് ത്രില്ലറാണ് 'ആശ' എന്നാണ് പ്രേക്ഷക അഭിപ്രായം. ഉർവശിക്ക് പുറമെ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, അജയൻ അടാട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. എഡിറ്റിങ് - ഷാൻ മുഹമ്മദ്, സംഗീത സംവിധാനം - ഗോവിന്ദ് വസന്ത.

ജോജു ജോർജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്‌റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി, സ്റ്റിൽസ്: അനൂപ് ചാക്കോ, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com