ഹൊറർ ഫൺ ഹോസ്റ്റൽ വൈബ്; 'പ്രകമ്പനം' ട്രെയ്‌ലർ പുറത്ത്

വിജേഷ് പാണത്തൂര്‍ ആണ് ഈ ഹൊറർ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്
'പ്രകമ്പനം' ട്രെയ്‌ലർ പുറത്ത്
'പ്രകമ്പനം' ട്രെയ്‌ലർ പുറത്ത്Source: Youtube
Published on
Updated on

കൊച്ചി: യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പ്രകമ്പനം' എന്ന സിനിമയുടെ ട്രെയ്‌‌ലർ പുറത്ത്. 'നദികളില്‍ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നർ ആണെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്ക് ഹൊറർ ഘടകങ്ങളും ചേർത്താണ് 'പ്രകമ്പനം' ഒരുക്കിയിരിക്കുന്നത്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജനുവരി 30ന് സിനിമ തിയേറ്ററുകളിലേക്ക് എത്തും.

'പ്രകമ്പനം' ട്രെയ്‌ലർ പുറത്ത്
കരിക്ക് മൂവിയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും; അപ്ഡേറ്റുമായി നിർമാതാവ്

അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണന്‍, രാജേഷ് മാധവൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, അനീഷ് ഗോപാൽ, ഗായത്രി സുരേഷ് , കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ, മാസ്റ്റർ ദേവാനന്ദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി ആന്റണി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് നായര്‍. എഡിറ്റര്‍ സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജയന്‍ പൂങ്കുളം, പിആര്‍ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com