ആസിഫ് അലിയുടെ 'അഡിയോസ് അമിഗോ'; ഒടിടി റിലീസ് പ്രഖ്യാപിച്ചു

നവാഗതനായ നഹാസ് നാസറാണ് ചിത്രത്തിന്റെ സംവിധായകന്‍
ആസിഫ് അലിയുടെ 'അഡിയോസ് അമിഗോ'; ഒടിടി റിലീസ് പ്രഖ്യാപിച്ചു
Published on


ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡിയോസ് അമിഗോ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 6ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകും.

ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററിലെത്തിയത്. നവാഗതനായ നഹാസ് നാസറാണ് ചിത്രത്തിന്റെ സംവിധായകന്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിര്‍ - നിഷാദ് യൂസഫ്, സംഗീതം - ജെയ്ക്സ് ബിജോയ്, ഗോപി സുന്ദര്‍, ഗാനരചന - വിനായക് ശശികുമാര്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യും- മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്, സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫര്‍ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു, അസ്സോസിയേറ്റ് ഡയറക്ടേര്‍സ് - ഓര്‍സ്റ്റിന്‍ ഡാന്‍, രഞ്ജിത് രവി, പ്രമോ സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രാഫി - രാജേഷ് നടരാജന്‍, പോസ്റ്റര്‍ - ഓള്‍ഡ്മോങ്ക്‌സ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com