ഷഹ്‌മോന്‍ ബി. പറേലില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'വവ്വാലി'ൽ ലെവിൻ സൈമൺ ജോസഫ് എത്തുന്നു. ലെവിൻ സൈമണിന്റെ എട്ടാമത്തെ ചിത്രമാണ് "വവ്വാൽ". ഇത് വരെ കാണാത്ത,പ്രേക്ഷകർ ആഗ്രഹിക്കുന്ന 'ഒന്ന് ' അതെന്തായാലും ഇതിൽ സംഭവിക്കും എന്ന ഉറപ്പാണ് ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്.
വവ്വവാലിന്റെ ആദ്യ അപ്ഡേറ്റ് അഭിമന്യു സിംഗ് അഭിനയിക്കുന്നു എന്നതായിരുന്നു. രണ്ടാമത്തെ അപ്ഡേറ്റായി മകരന്ദ് ദേശ്പാണ്ഡേയും സിനിമയിലെത്തുന്ന വിവരം അണിയറക്കാർ പ്രേക്ഷകരെ അറിയിച്ചിരുന്നു. ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്. ഇതിനോടകം പുറത്തുവന്ന വിവരങ്ങളിൽ ഈ ചിത്രത്തിലെ ആദ്യ മലയാളി സാനിധ്യവും സൈമണാണ്.
വവ്വാൽ സിനിമയുടെ ഇത് വരെയുള്ള എല്ലാ വാർത്തകളും സോഷ്യൽ മീഡിയയിൽ മാത്രമല്ല, സിനിമാ പ്രേമികൾക്കിടയിലും വളരെയധികം ചർച്ചയായിക്കഴിഞ്ഞു. ചിറക് വിരിച്ചു നില്‍ക്കുന്ന ഒരു വവ്വാലിന്റെ രൂപത്തിലാണ് ടൈറ്റില്‍ എഴുതിയിട്ടുള്ളത്. ഒരക്ഷരം മാത്രം ചുവപ്പു നിറത്തില്‍. രക്തത്തുള്ളികളും മറ്റും കണ്ടതോടെ ക്രൈം ത്രില്ലറായിരിക്കും എന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം പ്രേക്ഷകർ.
മനോജ് എം.ജെ. ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കലാണ്. എഡിറ്റര്‍: ഫാസില്‍ പി. ഷഹ്‌മോന്‍, സംഗീതം: ജോണ്‍സണ്‍ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ മാത്യു, മേക്കപ്പ്: സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യും ഡിസൈനര്‍: ഭക്തന്‍ മങ്ങാട്,സംഘടനം: നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ്: ആഷിഖ് ദില്‍ജിത്ത്, പിആര്‍ഒ: എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്: രാഹുല്‍ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒപ്പറ, ഹോട്ട് ആന്റ് സോര്‍, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.