
സൈജു കുറുപ്പ്, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഓകെ ഡിയര്‍' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മഞ്ജു വാര്യരാണ് സമൂഹമാധ്യമത്തിലൂടെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.
സുബാഷ് കെയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത്. സ്റ്റോറി ഹൌസ് പിക്ചേഴ്സിന്റെ ബാനറില്‍ സുജിത് കെ എസ്, എലന്‍ എന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നജിഷ് മൂസ, പ്രണവ് പ്രശാന്ത് എന്നിവരാണ് സഹനിര്‍മ്മാണം.
ALSO READ : ഉണ്ണി മുകുന്ദന് പിറന്നാള്‍ സമ്മാനം: 'ഗെറ്റ് സെറ്റ് ബേബിയുടെ' പോസ്റ്റർ പുറത്ത്
ഛായാഗ്രഹണം- വിഷ്ണു കെ എസ്, സംഗീതം- ബിബിന്‍ അശോക്, എഡിറ്റര്‍- ജോണ്‍കുട്ടി, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- റെനീഷ് റേഗി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലിജിന്‍ മാധവ്, ധനുഷ് ദിവാകര്‍ & അജിത് പൂവത്, പോസ്റ്റര്‍ ഡിസൈനര്‍- സെല്‍വ, പിആര്‍ഒ-ശബരി.