കൊച്ചു പടം, ചിരിപ്പിച്ചു നേടിയ വിജയം; ഞെട്ടിക്കുന്ന കളക്ഷനുമായി 'പ്രകമ്പനം'

പലയിടത്തും സിനിമയ്ക്ക് എക്‌സ്ട്രാ ഷോകൾ ചേർത്തിട്ടുണ്ട്
'പ്രകമ്പനം' സിനിമ
'പ്രകമ്പനം' സിനിമ
Published on
Updated on

കൊച്ചി: യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പ്രകമ്പനം' പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായാണ് സിനിമയുടെ മുന്നേറ്റം. ചെന്നൈ, ബാംഗ്ലൂർ കൂടാതെ ദുബായ് ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ തിയേറ്ററുകളിലും തരംഗമായി മാറുകയാണ് ഈ കൊച്ചു പടം. തിരക്ക് വർധിച്ചതോടെ പലയിടത്തും എക്‌സ്ട്രാ ഷോകളും ചേർത്തിട്ടുണ്ട്.

ജനുവരി 30ന് തിയേറ്റുകളിൽ എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് വേൾഡ് വൈഡ് 5.44 കോടി രൂപയാണ് കളക്ട് ചെയ്തത്. വരും ദിവസങ്ങളിൽ കളക്ഷൻ ഉയരാനാണ് സാധ്യത. സിനിമ കണ്ടവർ പങ്കുവയ്ക്കുന്ന അഭിപ്രായമാണ് ഈ ചിത്രത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നത്. പ്രായഭേദമന്യേ സിനിമയിലെ ഫൺ-ഹോറർ ഹോസ്റ്റൽ വൈബ് ഏറ്റെടുത്തിരിക്കുകയാണ്.

'പ്രകമ്പനം' സിനിമ
പുതിയ ഇന്ത്യ, വയലന്റ് ഹംസ! 'ധുരന്ധർ: ദ റിവഞ്ച്' ടീസർ പുറത്ത്

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്ക് ഹൊറർ ഘടകങ്ങളും ചേർത്താണ് 'പ്രകമ്പനം' ഒരുക്കിയിരിക്കുന്നത്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

'പ്രകമ്പനം' സിനിമ
ഡെലുലു 150 കോടി ക്ലബിൽ; നിവിൻ പോളിയുടെ വമ്പൻ ഹിറ്റായി 'സർവം മായ'

അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണന്‍, രാജേഷ് മാധവൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, അനീഷ് ഗോപാൽ, ഗായത്രി സുരേഷ് , കുടശ്ശനാട് കനകം, അഭിജിത്ത് എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ, മാസ്റ്റർ ദേവാനന്ദ് എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി ആന്റണിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അഭിജിത്ത് നായര്‍. എഡിറ്റര്‍ - സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ടര്‍ - സുഭാഷ് കരുണ്‍, വരികള്‍ - വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം - സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് - ജയന്‍ പൂങ്കുളം, പിആര്‍ഒ - മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com