യൂത്ത് സംഭവം ലോഡിങ്! 'പ്രേംപാറ്റ' ഫസ്റ്റ് ലുക്ക് പുറത്ത്

ലിജീഷ് കുമാർ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്
പ്രേംപാറ്റ' ഫസ്റ്റ് ലുക്ക്
പ്രേംപാറ്റ' ഫസ്റ്റ് ലുക്ക്
Published on
Updated on

കൊച്ചി: ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത 'പ്രേംപാറ്റ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘വെയ്റ്റിങ് ഫോർ ആലിയ’ എന്ന കൗതുകമുണർത്തുന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. പ്രേക്ഷക ശ്രദ്ധ ആകർഷിച്ച 'ആയിഷ'യ്ക്കും, 'ഇഡി'ക്കും ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമ സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമിക്കുന്നത്.

ജോമോൻ ജ്യോതിർ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, അശ്വിൻ വിജയൻ തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'പ്രേംപാറ്റ' ഫസ്റ്റ് ലുക്ക്
'പ്രേംപാറ്റ' ഫസ്റ്റ് ലുക്ക്

ലിജീഷ് കുമാർ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. രണദിവെയാണ് ഛായാഗ്രഹണം. 'പ്രേമലു', 'സൂപ്പർ ശരണ്യ' തുടങ്ങിയ സിനിമകളിലൂടെ സുപരിചിതനായ ആകാശ് ജോസഫ് വർഗീസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. പ്രസന്ന മാസ്റ്റർ ആണ് ഡാൻസ് കൊറിയോഗ്രഫി. 'മാർക്കോ'ക്ക് ശേഷം കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്റർ ആകുന്ന സിനിമ എന്ന പ്രത്യേകതയും 'പ്രേംപാറ്റ'ക്കുണ്ട് .

പ്രേംപാറ്റ' ഫസ്റ്റ് ലുക്ക്
'ജന നായകൻ' വൈകാൻ കാരണമിതാണ്; വെളിപ്പെടുത്തി നിർമാതാവ്

സൗണ്ട് ഡിസൈനർ - വിഷ്ണു സുജാതൻ, മേക്കപ്പ് - സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് - സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ - അനീഷ് നന്ദിപുലം, വിഎഫ്എക്സ് - മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, എസ്എഫ്എക്സ് - ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് - ശ്രീക് വാര്യർ.

News Malayalam 24x7
newsmalayalam.com