'പേട്രിയറ്റ്' മുതൽ 'അതിരടി' വരെ; ഈ വർഷം തീപാറും! 2026ൽ കാത്തിരിക്കുന്ന വമ്പൻ റിലീസുകൾ

2026ൽ റിലീസാകാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സിനിമകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം
'പേട്രിയറ്റ്' മുതൽ 'അതിരടി' വരെ; ഈ വർഷം തീപാറും! 2026ൽ കാത്തിരിക്കുന്ന വമ്പൻ റിലീസുകൾ
Published on
'പേട്രിയറ്റ്' സിനിമയുടെ സെറ്റിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ
'പേട്രിയറ്റ്' സിനിമയുടെ സെറ്റിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ

മലയാള സിനിമാ ഇൻഡസ്ട്രി ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വർഷമാണ് 2026. ബിഗ് ബജറ്റ് ചിത്രങ്ങളുമായി മുൻനിര താരങ്ങളും വേറിട്ട പരീക്ഷണങ്ങളുമായി യുവതാരങ്ങളും ഈ വർഷം തിയേറ്ററുകളെ ആവേശം കൊള്ളിക്കാൻ എത്തും. നവാഗത സംവിധായകരും അഭിനേതാക്കളും ഇത്തവണയും കാണികളെ ഞെട്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മലയാള സിനിമയുടെ പെരുമ ആഗോളതലത്തിലേക്ക് ഉയരുന്നതിൽ ഈ വർഷം നിർണായകമാകും. 2026ൽ റിലീസാകാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സിനിമകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

പേട്രിയറ്റ്
പേട്രിയറ്റ്

പേട്രിയറ്റ്

മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്പൈ-ആക്ഷൻ ത്രില്ലറാകും സിനിമ എന്നാണ് സൂചന. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.

കത്തനാർ
കത്തനാർ

കത്തനാർ

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ചിത്രമാണ് 'കത്തനാർ'. അത്യാധുനിക 'വർച്വൽ പ്രൊഡക്ഷൻ' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സിനിമ നിർമിക്കുന്നത്. തെലുങ്ക് സൂപ്പർ നായിക അനുഷ്ക ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന്  സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കത്തനാർ'.

ആട് 3
ആട് 3

ആട് 3

മിഥുന്‍ മാനുവല്‍ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന ബിഗ് ബജറ്റ് എപിക്-ഫാന്റസി ചിത്രം 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ഷാജി പാപ്പനും സംഘവും വീണ്ടും എത്തുമ്പോൾ തിയേറ്റർ പൂരപ്പറമ്പാകും എന്ന് ഉറപ്പിക്കാം. ജയസൂര്യയും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഈ ചിത്രം ത്രീ ഡിയിൽ (3D) പുറത്തിറക്കാനാണ് പദ്ധതി.

ഖലീഫ
ഖലീഫ

ഖലീഫ

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ചിത്രമാണ് 'ഖലീഫ'. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് എന്റർടെയ്‌നറിൽ പൃഥ്വിരാജിന് ഒപ്പം മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തും. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ ആകും നായകൻ. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.

ബാലൻ
ബാലൻ

ബാലൻ

റെക്കോർഡുകൾ തകർത്ത് മുന്നേറിയ 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാലൻ'. 'രോമാഞ്ചം', 'ആവേശം' എന്നിവയ്ക്ക് ശേഷം ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. പൂർണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ് നിർവഹിക്കുന്നത്.

 ദൃശ്യം 3
ദൃശ്യം 3

ദൃശ്യം 3

ജീത്തു ജോസഫ്-മോഹൻലാൽ കോംമ്പോയിൽ ഒരുങ്ങുന്ന 'ദൃശ്യം 3'ക്ക് വേണ്ടി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ആദ്യ ഭാഗം പോലെ ഇമോഷണൽ ത്രില്ലർ ആയിരിക്കും സിനിമ എന്നാണ് സൂചന. ജോർജ് കുട്ടിയുടേയും കുടുംബത്തിന്റേയും കഥ പറയുന്ന 'ദൃശ്യം 3' ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. റിലീസീന് മുമ്പ് തന്നെ 350 കോടി രൂപാ പ്രീ ബിസിനസ് നേടിയ പ്രാദേശിക ഭാഷാ ചിത്രമെന്ന ഖ്യാതിയോടെയാണ് 'ദൃശ്യം3' തിയേറ്ററുകളിലേക്ക് എത്തുന്നത്. 'ദൃശ്യം' ഹിന്ദി പതിപ്പുകളുടെ നിർമാതാക്കളായ പനോരമാ സ്റ്റുഡിയോസാണ് സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

ചത്താ പച്ച
ചത്താ പച്ച

ചത്താ പച്ച

അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച: ദ റിങ് ഓഫ് റൗഡീസ്' മലയാള സിനിമയിലെ തന്നെ അടുത്ത് വരാൻ ഇരിക്കുന്ന വലിയ റിലീസുകളിൽ ഒന്നാണ്. ഫോർട്ട് കൊച്ചിയിലെ ഗുസ്തി സംസ്കാരത്തിന്റെ പശ്ചത്താലത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായി ഇന്ത്യയിലെ പ്രഗൽഭരായ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. ശങ്കർ- എഹ്സാൻ- ലോയ്, മലയാളത്തിൽ ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ചത്താ പച്ച'.

'അതിരടി'
'അതിരടി'Source: Screenshot / Athiradi Title Teaser

അതിരടി

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പക്കാ മാസ് എന്റർടെയ്‌നർ ആണ് 'അതിരടി'. അരുൺ അനിരുദ്ധൻ ആണ് സംവിധാനം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് 'അതിരടി'യുടെ നിർമാണം.

ഐ നോബഡി
ഐ നോബഡി

ഐ നോബഡി

റോഷാക്കിന്റെ സംവിധായകന്‍ നിസാം ബഷീര്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ നോബഡി'. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഹക്കീം ഷാജഹാനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്സ്പിരിമെന്റ്സിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് മേഹ്ത, സി വി സാരാഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2026 വേനൽക്കാലത്തേക്കാകും സിനിമ തിയേറ്ററുകളിലേക്ക് എത്തുക.

I am Game Movie First Look poster
ഐ ആം ദ ഗെയിംSocial Media

ഐ ആം ഗെയിം

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിമി'ൽ ദുൽഖർ സൽമാൻ ആണ് നായകൻ. ആരാധകരെയും സിനിമാ പ്രേമികളേയും അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.'ആർഡിഎക്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ഗെയിം'.

'ടിക്കി ടാക്ക' സിനിമ
'ടിക്കി ടാക്ക' സിനിമ

ടിക്കി ടാക്ക

ആസിഫ് അലി നായകനാകുന്ന ആക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് 'ടിക്കി ടാക്ക'. 'കള' എന്ന ടൊവിനോ തോമസ് ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടിക്കി ടാക്ക'.ആസിഫിന് പുറമെ നസ്ലിൻ, ലുക്മാന്‍ അവറാന്‍ എന്നിവരും ചിത്രത്തിലുണ്ട്. വാമിക ഗബ്ബിയാണ് നായിക.

News Malayalam 24x7
newsmalayalam.com