ചിരിപ്പിച്ച്... കണ്ണുനനയിച്ച് ഹാഷിറും കൂട്ടരും; 'വാഴ 2' ഇതുവരെ നേടിയത് എത്ര?

ഓപ്പണിങ് ഡേയിൽ തന്നെ 10.5 കോടി രൂപയാണ് ആഗോള തലത്തിൽ 'വാഴ 2' സ്വന്തമാക്കിയത്
'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' സിനിമ
'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' സിനിമ
Published on
Updated on

കൊച്ചി: നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' തിയേറ്ററുകളിൽ കയ്യടികൾ ഏറ്റുവാങ്ങി മുന്നേറുകയാണ്. 'വാഴ' സിനിമയുടെ രണ്ടാം ഭാഗമായാണ് ചിത്രമെത്തിയത്. സിനിമയുടെ ആദ്യ പകുതി ചിരിപ്പിച്ചെന്നും രണ്ടാം പകുതി കണ്ണു നനയിച്ചു എന്നുമാണ് ഭൂരിപക്ഷം കാണികളും അഭിപ്രായപ്പെടുന്നത്. റിലീസ് ആയി നാല് ദിവസം പിന്നിടുമ്പോൾ 'വാഴ' സിനിമയുടെ ആകെ കളക്ഷനും പിന്നിട്ടാണ് രണ്ടാം ഭാഗം ജൈത്രയാത്ര തുടരുന്നത്.

ഓപ്പണിങ് ഡേയിൽ തന്നെ 10.5 കോടി രൂപയാണ് ആഗോള തലത്തിൽ 'വാഴ 2' സ്വന്തമാക്കിയത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ആദ്യ ഞായറാഴ്ച ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 8.55 കോടി രൂപയാണ്. ഓപ്പണിങ് ഡേയിൽ തന്നെ 10.5 കോടി രൂപയാണ് ആഗോള തലത്തിൽ 'വാഴ 2' സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ട് 28.08 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത്. 30 കോടിക്ക് അടുത്താണ് ഓവര്‍ സീസ് കളക്ഷന്‍. നിർമാതാക്കൾ പുറത്തുവിട്ട കണക്ക് പ്രകാരം, 59.9 കോടി രൂപയാണ് 'വാഴ 2'വിന്റെ ആഗോള ഗ്രോസ് കളക്ഷൻ. 'വാഴ' ആദ്യ ഭാഗം നേടിയത് 41.75 കോടിയായിരുന്നു.

'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്' സിനിമ
പ്രചോദനം 'ഞാൻ ഗന്ധർവൻ'; മന്മഥന്റെ കഥയുമായി അക്‌സോമേനിയാക്കിന്റെ പുതിയ ട്രാക്ക്, ‘അംശം’ പുറത്ത്

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും സംഘവുമാണ് 'വാഴ 2'വിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈകാരികമായ രംഗങ്ങളിൽ ഇവരുടെ പ്രകടനം മികച്ചു നിന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു, ബിജു കുട്ടൻ എന്നിവരും ചിത്രത്തിലുണ്ട്.

WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. മലയാളി മങ്കീസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാർവതീഷ് പ്രദീപ്, അർസീ, മുത്തു, അർക്കാഡോ, ജസീർ മുഹമ്മദ്, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കിളി തുടങ്ങിയവരാണ് സിനിമയുടെ സംഗീതം ഒരുക്കിയത്. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ. പാട്ടുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും ഹിറ്റാണ്. 'തൂകി', 'കൂടെപ്പിറന്നവരല്ലേ' എന്നിവയാണ് ശ്രോതാക്കളെ ഏറെ ആകർഷിച്ച ട്രാക്കുകൾ.

അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ - സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com