വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്
വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്Source: Instagram / vipindashb

അടുത്ത 'വാഴ' വേനലവധിക്ക്; റിലീസ് അപ്ഡേറ്റ് പുറത്ത്

നവാഗതനായ സവിന്‍ സാ ആണ് 'വാഴ II' സംവിധാനം ചെയ്യുന്നത്
Published on

കൊച്ചി: സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസി'ന്റെ അപ്ഡേറ്റുമായി വിപിൻ ദാസ്. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രം 2026 വേനലവധിക്ക് തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിൻദാസ് ആണ്.

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും 'വാഴ 2'ൽ അഭിനയിക്കുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്
'പ്രേമം' ജോർജും 'പ്രേമലു' റീനുവും ഒന്നിക്കുന്നു!! കിടിലൻ സ്റ്റാർ കാസ്റ്റുമായി 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. ഏറ്റവും പുതിയ പോസ്റ്ററിൽ സംഗീത സംവിധായകൻ ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. എഡിറ്റര്‍ - കണ്ണന്‍ മോഹൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിന്നി ദിവാകര്‍, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ - സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ - അരുൺ എസ് മണി, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ, ടെൻ ജി മീഡിയ.

News Malayalam 24x7
newsmalayalam.com