മലയാള ഹ്രസ്വചിത്രം കരിഞ്ഞി ബുസാൻ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ Busoni Short Film- വൈഡ് ആംഗിൾ ക്യാറ്റഗറിയിലാണ് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബർ 21, 22 തീയ്യതികളിൽ ചിത്രത്തിൻ്റെ സ്ക്രീനിംഗ് നടക്കും. 10 ചിത്രങ്ങൾ ആണ് മത്സരിക്കുക. ഇതിൽ ഉള്ള ഏക ഇന്ത്യൻ എൻട്രി ആണ് കരിഞ്ഞി.
കണ്ണൂർ സ്വദേശിനിയായ ശീതൽ എൻ. എസ്. ആണ് ചിത്രത്തിൻ്റെ സംവിധായിക. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന ശീതൾ തൻ്റെ അവസാന വർഷ പ്രോജക്ട് ആയി ചെയ്തതാണ് ഈ ഹ്രസ്വചിത്രം. കോഴിക്കോട് സ്വദേശിയായ ഇർഫാൻ ഹാദി ശബ്ദ സംയോജനം ചെയ്തു.
കൊച്ചി സ്വദേശിനിയായ അബാൻഡ കാർമൽ സി.ജെ. ആണ് പ്രൊഡക്ഷൻ ഡിസൈൻ ചെയ്തത്. കണ്ണൂർ സ്വദേശിയായ നൂർ ആണ് കേന്ദ്ര കഥാപാത്രം ചെയ്തത്. രമ്യ വത്സല, സുവിധ വിജയൻ, സഞ്ജയ് സന്തോഷ് , സൂരജ് പ്രതാപ് സിംഗ്, പ്രതുൽ സി എന്നിവരാണ് മറ്റു അഭിനേതാക്കൾ. എഡിറ്റർ - ജെറോം യാജോ, ഛായാഗ്രഹണം - അനുഭവ് സുരേഹാടിയ.
ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കകാലത്ത് വടക്ക് മലബാറിൽ ജീവിച്ചെന്ന് കരുതപ്പെടുന്ന കരിഞ്ഞി എന്ന സ്ത്രീയുടെ ജീവിതം ആസ്പദമാക്കി പരീക്ഷണ രീതിയിൽ ആണ് ശീതൾ ഈ ഹ്രസ്വചിത്രം ചെയ്തിരിക്കുന്നത്. സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'If on a winter's night' എന്ന ചിത്രവും ഫീച്ചർ ഫിലിം ഇനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ആറ് ഇന്ത്യൻ ചിത്രങ്ങൾ ആണ് മേളയിലെ വിവിധ ഇനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടത്.