"തിന്നാൻ വേണ്ടി കൊല്ലുന്ന മൃഗങ്ങളേക്കാൾ പേടിക്കേണ്ടത് ഇവരെയാണ്"; 'ലർക്ക്' ട്രെയ്‌ലർ

ജൂലൈ 24നാണ് ഈ എം.എ. നിഷാദ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
'ലർക്ക്' ഫസ്റ്റ് ലുക്ക്
'ലർക്ക്' ഫസ്റ്റ് ലുക്ക്
Published on
Updated on

കൊച്ചി: കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ജൂലൈ 24നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളിൽ തിരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കുകയും ചെയ്തിരുന്നു.

എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ്‌ രത്‌നാകരൻ എന്നിവരാണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമാതാക്കൾ. ആർ. ഹരികുമാർ ആണ് സിനിമ അവതരിപ്പിക്കുന്നത്.

'ലർക്ക്' ഫസ്റ്റ് ലുക്ക്
'ഐ, നോബഡി'ക്ക് U/A സർട്ടിഫിക്കറ്റ്; ജൂലൈ ഒൻപതിന് റിലീസ്

സൈജു കുറുപ്പ്, അജു വർഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ, അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ സിനിമയിലുണ്ട്.

'ലർക്ക്' ഫസ്റ്റ് ലുക്ക്
"ഇത് സ്വപ്ന സാക്ഷാത്കാരം, അച്ഛൻ ആദ്യമായി അഭിനന്ദിച്ചു"; പൊട്ടിക്കരഞ്ഞ് ദീപാ തോമസ്

തിരക്കഥ, സംഭാഷണം - ജുബിൻ ജേക്കബ്, ഛായാഗ്രഹണം - രജീഷ് രാമൻ, എഡിറ്റിങ് - വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം - പ്രകാശ് അലക്സ്, ഓഡിയോഗ്രാഫി - ഗണേശ് മാരാർ, സംഗീതം - മിനീഷ് തമ്പാൻ, ഗാനരചന - മനു മഞ്ജിത്ത്, പാടിയവർ - സുധീപ് കുമാർ,നസീർ മിന്നലെ, എം.എ നിഷാദ്, സൗണ്ട് ഡിസൈൻ - ജുബിൻ രാജ്, പ്രൊഡക്ഷൻ കണ്ട്രോളർ - എസ്.മുരുകൻ, കലാസംവിധാനം - ത്യാഗു തവനൂർ, മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യൂം - ഇർഷാദ് ചെറുകുന്ന്, അസോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്, ഫിനാൻസ് കണ്ട്രോളർ - നിയാസ് എഫ്.കെ, ഗ്രാഫിക്സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC, വിതരണം - മാൻ മീഡിയ, സ്റ്റുഡിയോ - ചിത്രാഞ്ജലി, ഡോൾബി അറ്റ്മോസ് - ഏരീസ് വിസ്മയ, സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻ - യെല്ലോ ടൂത്ത്സ്, മാർക്കറ്റിങ് - ടാഗ് 360.

News Malayalam 24x7
newsmalayalam.com