മലയാള സിനിമയിലെ ഏകലവ്യൻ; സുരേഷ് ഗോപിക്ക് ഇന്ന് 67ാം പിറന്നാൾ

അഭിനയ മികവുകൊണ്ട് അടയാളപ്പെടുത്തി പ്രേക്ഷക മനസിൽ ഇടം നേടി സുരേഷ് ഗോപി
സുരേഷ് ഗോപി
സുരേഷ് ഗോപിSource: Suressh Gopi / X
Published on

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിക്ക് ഇന്ന് 67ാം പിറന്നാൾ. വെള്ളിത്തിരയുടെ താര ശോഭയിൽ നിന്നും അധികാരത്തിന്റെ പുതിയ പടവുകളിലേക്ക് കയറുമ്പോഴും രാഷ്ട്രീയത്തിനതീതമായി ജനഹൃദയങ്ങളിൽ ആണ് പ്രിയ താരത്തിന് ഇടം. എണ്‍പതുകളില്‍ മലയാള സിനിമകൾ സ്‌നേഹാര്‍ദ്രമായിരുന്നെങ്കില്‍, പിന്നീട് അങ്ങോട്ട് അങ്ങനെയായിരുന്നില്ല മാസ് ഡയലോഗുകളും , മാസ് കഥാപത്രങ്ങളും നിറഞ്ഞ മോളിവുഡ്. മോഹൻലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച് കൊണ്ടിരുന്ന മോളിവുഡിലേക്ക് തലസ്ഥാനത്തിലൂടെ കടന്നുവന്ന പുത്തൻ താരോദയം. എസ് ജി എന്ന് ആരാധകർ ഓമന പേരിട്ട് വിളിക്കുന്ന സാക്ഷാൽ സുരേഷ് ഗോപി.

ഇരുപതാം നൂറ്റാണ്ട്, പൂവിന് ഒരു പൂന്തെന്നൽ, ജനുവരി ഒരു ഓർമ തുടങ്ങിയ ചിത്രങ്ങളിലെ പ്രതിനായകനായി തിളങ്ങിയ സുരേഷ് ഗോപി. 90കളിൽ സൂപ്പർ സ്റ്റാറായി മാറി. ഇന്നലെയിലെ ഡോ. നരേന്ദ്രനും ഒരു വടക്കന് വീരഗാഥയിലെ ആരോമൽ ഉണ്ണി ചേകവരും ഏകലവ്യനിലെ മാധവന് ഐപിഎസും കമ്മീഷണറിലെ ഭരത്ചന്ദ്രനും കളിയാട്ടത്തിലെ പെരുമലയനുമെല്ലാം മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത വിധം അഭിനയ മികവുകൊണ്ട് അടയാളപ്പെടുത്തി പ്രേക്ഷക മനസിൽ ഇടം നേടി സുരേഷ് ഗോപി.

മമ്മൂട്ടി നായകനായെത്തിയ മനു അങ്കിളിലെ എസ്ഐ മിന്നൽ പ്രതാപൻ പിൽക്കാലത്ത് പ്രേഷകർ ഏറ്റെടുത്ത സുരേഷ് ഗോപിയുടെ അപൂർവ ഹാസ്യ കഥാപാത്രമാണ്. ഇന്നും ആരാധകർക്കിടയിൽ സുരേഷ് ഗോപിയുടെ മിന്നൽ പ്രതാപൻ ചിരിപടർത്തുന്നു. സിനിമകളിലെ ഓരോ ഇടവേളയ്ക്ക് ശേഷവും സുരേഷ് ഗോപി ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. അപ്പോഴൊക്കെയും തന്റെ ചുറ്റുമുള്ള സമൂഹത്തിൽ അയാൾ സാന്ത്വനസ്പർശമായി. ആ യാത്രയാണ് പൊതുപ്രവർത്തന രംഗത്തേക്കും സുരേഷ് ഗോപിയെ കൊണ്ടെത്തിച്ചത്.

സുരേഷ് ഗോപി
സിനിമാ സെറ്റിൽ ലഹരി വേണ്ടെന്ന പുതിയ കരാർ ഇന്ന് മുതൽ

പാർട്ടികൾക്കപ്പുറത്ത് പൊതുപ്രവർത്തന രംഗത്തെ പ്രമുഖുരുമായി വ്യക്തിബന്ധം പുലർത്തിയ സുരേഷ് ഗോപി പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ അംഗത്വമെടുത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയായി തൃശൂരിൽ പരാജയപ്പെട്ടപ്പോളും വെള്ളിത്തിരയിലെ നായകനെ പോലെതന്നെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയക്കിരീടം ചൂടി.

എംപി സ്ഥാനത്തിനൊപ്പം കേന്ദ്ര സഹമന്ത്രി പദവി തേടിയെത്തിയപ്പോഴും സിനിമയിൽ നിന്ന് പൂർണമായി മാറി നിൽക്കില്ലയെന്ന് തന്റെ ആരാധകർക്ക് അദ്ദേഹം ഉറപ്പ് നൽകി. ഇനി തീയേറ്ററിലെത്താനൊരുങ്ങുന്ന ജെഎസ്കെ അതിനുള്ള സാക്ഷിപത്രമാണ്. വെള്ളിത്തിരയുടെ താരപ്രഭയിൽ നിന്നും മണ്ണിലേക്കിറങ്ങി ജനങളുടെ നടുവിൽ നിന്ന കാലമൊക്കെയും വിവാദങ്ങളുടെ തോഴനായിരുന്നു സുരേഷ് ഗോപി. ഇക്കാലത്ത് നേരിട്ട ഓരോ പ്രതിസന്ധിയെയും മനുഷ്യത്വത്തിന്റെ മുഖം കൊണ്ട് അയാൾ മറികടന്നു.

ബാലതാരമായി തുടങ്ങി വില്ലനായി ശ്രദ്ധ നേടി നായകനായി മാറി. പതിറ്റാണ്ടുകളായി മലയാളികളുടെ ഹൃദയത്തിലുണ്ട് സുരേഷ് ഗോപി. അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്നു ആ വീര പരിവേഷത്തെ വീണ്ടും തിയറ്ററിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. തലമുറകളെ അതിശയിപ്പിച്ച മലയളത്തിന്റെ മാസ്സ് ആക്ഷൻ സൂപ്പർ സ്റ്റാറിന് ന്യൂസ് മലയാളത്തിന്റെ പിറന്നാൾ ആശംസകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com