
ഒരു കാലത്ത് ബോളിവുഡിൽ ഗ്ലാമറസ് വേഷങ്ങൾ കൊണ്ട് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു മല്ലിക ഷെരാവത്ത്. ഹിന്ദി സിനിമകളിൽ ബോൾഡ് രംഗങ്ങളിലൂടെയായിരുന്നു മല്ലിക ഷെരാവത്ത് പ്രശസ്തി ആർജിച്ചത്. ഇപ്പോഴിതാ, അത്തരം രംഗങ്ങളുടെ പേരിൽ തനിക്ക് സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.
ബോളിവുഡിലെ ചില താരങ്ങൾ തന്നോട് രാത്രിയിൽ വന്ന് കാണാൻ പറഞ്ഞിട്ടുണ്ടെന്ന് മല്ലിക പറഞ്ഞു. എന്തിനാണ് വന്നു കാണേണ്ടത് എന്ന് ചോദിച്ചാൽ, 'സ്‌ക്രീനിൽ ബോൾഡ് ആയ രംഗങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് എന്നെ രാത്രിയിൽ വന്ന് കാണുന്നതിൽ എന്താണ് പ്രശ്നം' എന്നാണ് ചോദിക്കുന്നതെന്നും മല്ലിക പറഞ്ഞു. സിനിമയില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നവര്‍ തങ്ങള്‍ക്കു മുന്‍പിലും അങ്ങനെ തന്നെയാവും എന്നാണ് അവര്‍ കരുതുന്നത്. എന്ത് കോംപ്രമൈസിനും തയ്യാറാകുമെന്ന്. എന്നാല്‍ താൻ അങ്ങനെയല്ലെന്നും മല്ലിക കൂട്ടിച്ചേർത്തു.
രജത് കപൂര്‍ നായകനായ 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഷെരാവത്ത് അവസാനമായി അഭിനയിച്ചത്.