"എന്റെ ജൂനിയർ സുകുമാരന് പിറന്നാള്‍ ആശംസകള്‍"; പൃഥ്വിരാജിന് പ്രത്യേക ഡിസൈന്‍ കാർഡുമായി മല്ലിക

ദൈവം തന്റെ മകനെ അനുഗ്രഹിക്കട്ടെ എന്ന് മല്ലികാ സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു
പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനും
പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനുംSource: Facebook / Mallika Sukumaran
Published on

കൊച്ചി: മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ ഇന്ന് 43-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധി പ്രമുഖരാണ് നടന് ആശംസ നേർന്നത്. സമൂഹമാധ്യമങ്ങളില്‍ താരത്തിനുള്ള ആശംസകള്‍ കൊണ്ട് നിറയുമ്പോള്‍ അതിലൊന്ന് വേറിട്ടുനിന്നു. മറ്റാരുടേയും അല്ല, പൃഥ്വിരാജിന്റെ അമ്മ മല്ലികാ സുകുമാരന്റെ ജന്മദിനാശംസ.

ഒരു ക്യൂട്ട് കാർഡ് ഫേസ്ബുക്കില്‍ പങ്കുവച്ചാണ് മല്ലികാ സുകുമാരന്‍ മകന് ജന്മദിനാശംസ നേർന്നത്. തന്റെ സുഹൃത്ത് ഡിസൈന്‍ ചെയ്ത കാർഡ് ആണിതെന്നും ദൈവം തന്റെ മകനെ അനുഗ്രഹിക്കട്ടെ എന്നും മല്ലിക ഫേസ്ബുക്കില്‍ കുറിച്ചു. " എന്റെ ജൂനിയർ സുകുമാരന് പിറന്നാള്‍ ആശംസകള്‍. ദൈവം എന്റെ മകനെ അനുഗ്രഹിക്കട്ടേ...ഈ ഡിസൈന്‍ ചെയ്ത എന്റെ പ്രിയ മേരിക്ക് നന്ദി," മല്ലികാ സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തമാശയും പൃഥ്വിരാജിനോടുള്ള സ്നേഹവും നിറഞ്ഞ കമന്റുകളാണ് ഈ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ സിനിമകളുടെ അപ്ഡേറ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ ഗ്ലിമ്പ്സ് ആണ്. 'ദ ബ്ലഡ് ലൈൻ' എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

പൃഥ്വിരാജും അമ്മ മല്ലികാ സുകുമാരനും
"സ്വർണം കൊണ്ട് പ്രതികാരം തീർക്കാന്‍ ആമിർ അലി വരുന്നു"; 'ഖലീഫ' ഗ്ലിമ്പ്സ് പുറത്ത്

'പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. 'പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ആമിർ അലി എന്നാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com