നടന്‍ വിജയ്‌യുടെ പിറന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. ആരാധകര്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'ജനനായകന്റെ' അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ്. വിജയ് ഈ സിനിമയോട് കൂടി തന്റെ അഭിനയ ജീവിതം അവസാനിപ്പിച്ച് പൂര്‍ണ്ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന വാര്‍ത്തകളും വന്നിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് വളരെ ആവേശത്തിലാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. താരസമ്പന്നമായ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടി മമിത ബൈജുവും പ്രധാന കഥാപാത്രമാണ്. ഇപ്പോഴിതാ താരം വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
വിജയ് വളരെ കൂള്‍ ആണെന്നാണ് മമിത വിശേഷിപ്പിച്ചത്. അതുപോലെ തന്നെ അദ്ദേഹം കൃത്യനിഷ്ടയുള്ള വ്യക്തിയാണെന്നും മമിത പറഞ്ഞു. "ഞാന്‍ സെറ്റില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും. അദ്ദേഹം ക്ഷമയോടെ അതെല്ലാം കേട്ട് തലയാട്ടും", എന്നും മമിത പറഞ്ഞു.
2026 ജനുവരി 9നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.