കതകിൽ മുട്ടി അകത്തു കയറുന്ന ആത്മാക്കൾ! മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ട്രെയ്‌ലർ പുറത്തിറക്കി മമ്മൂട്ടി കമ്പനി

സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് 'കറക്കം' സംവിധാനം ചെയ്തിരിക്കുന്നത്
'കറക്കം' ടീസർ
'കറക്കം' ടീസർ
Published on
Updated on

കൊച്ചി: മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ 'കറക്കം' ട്രെയ്‌ലർ മമ്മൂട്ടി കമ്പനി ലോഞ്ച് ചെയ്തു. കൊച്ചിയിലെ പിവിആർ ഫോറം മാളിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെയും താരങ്ങളുടെയും സാന്നിധ്യത്തിൽ ട്രെയ്‌ലർ സ്ക്രീനിങ് നടന്നു. തുടർന്ന് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി റിലീസ് ചെയ്തു. മുൻപ് ചിത്രത്തിന്റെ ടീസർ നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തിരുന്നു. ഒരു കൂട്ടം യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ പശ്ചാത്തലം.

ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം മലയാള സിനിമ ലോകത്തെ ഒരു പുതുപുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

'കറക്കം' ടീസർ
ജയറാം - ഉർവശി ചിത്രം 'പരിമള ആൻഡ് കോ'; ആഗോള റിലീസ് ജൂൺ അഞ്ചിന്

ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടെയ്‌ൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സംഗീതവും പശ്ചാത്തല സംഗീതവും: സാം സി.എസ്, ഛായാഗ്രഹണം: ബബ്ലു അജു, എഡിറ്റർ: നിധിൻ രാജ് അരോൾ, ടീസർ കട്ട്: വിഷ്ണു ശങ്കർ വി.എസ്, കോ-ഡയറക്ടർ: ജിതിൻ സി.എസ്, കഥ: ധനുഷ് വർഗീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: മോഹിത് ചൗധരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രശോഭ് വിജയൻ, സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, സൗണ്ട് മിക്സ്: അരവിന്ദ് മേനോൻ, ഡി.ഐ: എൻ.വൈ ഡി.ഐ വാലാ, കളറിസ്റ്റ്: ദീപ് മജിതിയ, വി.എഫ്.എക്സ്: ഡി.ടി.എം, കൊറിയോഗ്രാഫി: ശ്രീജിത്ത് ഡാൻസിറ്റി, സംഘട്ടനം: രവി ത്യാഗരാജൻ, ഗാനരചന: അൻവർ അലി, മുരി, വിനായക് ശശികുമാർ, ഹരീഷ് മോഹനൻ, സു, ഗായകർ: ആന്റണി ദാസൻ, പ്രണവം ശശി, സിതാര കൃഷ്ണകുമാർ, രശ്മി സതീഷ്, സാം സി.എസ്, മേക്കപ്പ്: ആർ.ജി വയനാടൻ, വസ്ത്രാലങ്കാരം: മെൽവി ജെ, കല: രാജേഷ് പി വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ: ഡോ. സംഗീത ജനചന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്.

News Malayalam 24x7
newsmalayalam.com