'BIG M ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ അത് ചരിത്രമായി മാറുന്നു'; ധനുഷ് - രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടി

മമ്മൂട്ടി ചിത്രമായ 'കമ്മത്ത് ആൻഡ് കമ്മത്തി'ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു
ധനുഷ് - രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടി
ധനുഷ് - രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിSource: X
Published on
Updated on

കൊച്ചി: ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ശിവകാർത്തികേയൻ നായകനായ 'അമരൻ' ഒരുക്കിയ രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഡി55' എന്നാണ് താൽക്കാലികായി പേരിട്ടിരിക്കുന്നത്. 2019ൽ റാം സംവിധാനം ചെയ്ത 'പേരൻമ്പ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ആ ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

'ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു' എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി, ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം നിർമാതാക്കൾ പങ്കുവച്ചത്. ചിത്രത്തിന് 15 കോടി രൂപയാണ് അദ്ദേഹത്തിന് പ്രതിഫലമായി ഓഫർ ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ മമ്മൂട്ടി ചിത്രമായ 'കമ്മത്ത് ആൻഡ് കമ്മത്തി'ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.

ധനുഷ് - രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടി
'ശാന്തമീ രാത്രിയിൽ' വീണ്ടും ഉപയോഗിച്ചപ്പോൾ സ്രഷ്ടാവിനെ അറിയിക്കാനുള്ള സാമാന്യ മര്യാദ എവിടെ പോയി: ദീപക് ദേവ്

'മാരി 2'ന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഡി 55'. ശ്രീലീലയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർടേക്ക് സ്റ്റുഡിയോസുമായി ചേർന്ന് ധനുഷിന്റെ ഉടമസ്ഥതയിലുള്ള വുന്ദർബാർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സെൻസേഷണൽ മ്യൂസിക് ഡയറക്ടർ സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം.

സിനിമയുടെ പ്രമേയത്തെക്കുറിച്ച് സംവിധായകൻ രാജ്കുമാർ പെരിയസാമി ചെറിയൊരു സൂചന നൽകിയിട്ടുണ്ട്. തന്റെ മുൻ ചിത്രമായ 'അമരൻ' ഒരു സൈനികന്റെ കഥയായിരുന്നുവെങ്കിൽ, 'ഡി55' നമ്മുടെ സമൂഹത്തിനിടയിൽ ജീവിക്കുന്ന, അധികമാരാലും അറിയപ്പെടാത്ത നിരവധി 'അജ്ഞാതരായ നായകന്മാരുടെ' കഥയായിരിക്കും പറയുക എന്നാണ് സംവിധായകൻ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com