'നമ്മള്‍ ചെയ്യാത്ത റോളൊന്നുമില്ല ഭായ്'; മാസ് സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; 'ബസൂക്ക' ടീസര്‍

നടനും സംവിധായകനുമായ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ബസൂക്ക
ബസൂക്ക
Published on


മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ബസൂക്കയുടെ ടീസര്‍ പുറത്ത്. സരിഗമ ഇന്ത്യ ലിമിറ്റഡ്, തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്.

മാസ് സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ടീസറില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. ആക്ഷന്‍ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കും ബസൂക്ക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നടനും സംവിധായകനുമായ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. 90 ദിവസം കൊണ്ടാണ് ബസൂക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. ടർബോയുടെ വൻ വിജയത്തിന് ശേഷം റിലീസിനെത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ചിത്രമായിരിക്കും ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com