മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട്ട് ഫിലിം; 'ആരോ' പോസ്റ്റർ പുറത്ത്

രഞ്ജിത്ത് ആദ്യമായി ഒരുക്കുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും ആരോയ്ക്ക് ഉണ്ട്
'ആരോ' പോസ്റ്റർ പുറത്ത്
'ആരോ' പോസ്റ്റർ പുറത്ത്Source: FB/ Mammootty
Published on

മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട്ട് ഫിലിം 'ആരോ'യുടെ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകൻ രഞ്ജിത്താണ് ചിത്രം ഒരുക്കുന്നത്. വാതിലിനരികിൽ ഒരു കയ്യിൽ സിഗരറ്റും കട്ടൻ ചായയുമായി നായികയെ നോക്കി നിൽക്കുന്ന നായകനാണ് പോസ്റ്ററിൽ ഉള്ളത്. ഇരുവരുടെയും മുഖം വ്യക്തമല്ല.

സംവിധായകൻ ശ്യാമ പ്രസാദ്, മഞ്ജു വാര്യർ, അസീസ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഷോർട്ട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഷോർട്ട് ഫിലിമിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജി ബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ്.

'ആരോ' പോസ്റ്റർ പുറത്ത്
രക്തക്കറയില്‍ രണ്ട് കൈകള്‍, ഒന്നില്‍ ടൂള്‍സ്, മറ്റേതില്‍ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്‌ഫോണ്‍: ദുരൂഹത നിറച്ച് 'ഹാഫ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഏറെ നാളുകൾക്ക് ശേഷമാണ് രഞ്ജിത്ത് ഒരു ചിത്രവുമായി എത്തുന്നത്. രഞ്ജിത്ത് ആദ്യമായി ഒരുക്കുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും 'ആരോ'യ്ക്ക് ഉണ്ട്. രഞ്ജിത്ത് ചിത്രത്തെ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കമൻ്റുകളിൽ ചിത്രത്തിന് ആശംസകളേകി ഇതിനകം നിരവധി പേരാണ് എത്തിയിട്ടുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com