'ഒടിയൻ' വീണു! ബോക്സ് ഓഫീസിൽ മമ്മൂട്ടി - മോഹൻലാൽ ഷോ; 'പേട്രിയറ്റ്' ആദ്യ ദിന കളക്ഷൻ എത്ര?

കേരള ബോക്സ് ഓഫീസില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് 'പേട്രിയറ്റ്' സ്വന്തമാക്കിയിരിക്കുന്നത്
മോഹൻലാൽ, മമ്മൂട്ടി
മോഹൻലാൽ, മമ്മൂട്ടി
Published on
Updated on

കൊച്ചി: ആദ്യ ദിനം ഗംഭീര കളക്ഷൻ സ്വന്തമാക്കി മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റ്'. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം 2,636 ഷോകളിൽ നിന്നായി ആഗോള തലത്തിൽ 29.37 കോടി രൂപ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ നിന്ന് 11.37 കോടി ഗ്രോസ് കളക്ഷൻ ആണ് 'പേട്രിയറ്റ്' നേടിയത്. 18 കോടി രൂപയാണ് വിദേശ കളക്ഷൻ. 9.80 കോടി രൂപ നെറ്റ് കളക്ഷനും ആഗോളതലത്തിൽ ചിത്രം നേടിയിട്ടുണ്ട്.

ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 8.30 കോടി രൂപയാണ്. കേരള ബോക്സ് ഓഫീസില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് 'പേട്രിയറ്റ്' സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാൽ ചിത്രം 'ഒടിയനെ'യാണ് ചിത്രം മറികടന്നത്. 7.25 കോടി ആയിരുന്നു 'ഒടിയന്റെ' കേരള ഓപണിങ് ഡേ കളക്ഷൻ.

മോഹൻലാൽ, മമ്മൂട്ടി
വൻ താരനിര, പക്ഷേ...! 'പേട്രിയറ്റ്' റിവ്യൂ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എമ്പുരാൻ' ആണ് കേരള ബോക്സ് ഓഫീസിൽ ഓപ്പണിങ്ങിൽ മുന്നിൽ നിൽക്കുന്ന മലയാളം ചിത്രം. 14.07 കോടി ആയിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കേരള കളക്ഷന്‍. മറുഭാഷാ ചിത്രങ്ങളും എടുത്താല്‍ കേരളത്തില്‍ ആദ്യ ​ദിനം 12 കോടി നേടിയ വിജയ് ചിത്രം 'ലിയോ' ആണ് രണ്ടാം സ്ഥാനത്ത്.

18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രമാണ് 'പേട്രിയറ്റ്'. സിനിമയുടെ ആദ്യ പകുതി മമ്മൂട്ടിയും സെക്കൻഡ് ഹാഫിൽ മോഹൻലാലും തകർത്തു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാസ് പഞ്ച് ഡയലോഗുകൾ സിനിമയിലില്ലെന്ന നിരാശ പങ്കുവയ്ക്കുന്നവരേയും സമൂഹമാധ്യമങ്ങളിൽ കാണാം.

മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ വലിയ ഒരു താരനിരതന്നെ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോഹൻലാൽ, മമ്മൂട്ടി
മലയാളത്തിന്റെ 'നൗ യു സീ മീ'? ആസിഫ് അലി - പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി'- ദി കിംഗ് ഓഫ് മാജിക്; ഫസ്‌റ്റ് ലുക്ക് പോസ്റ്റർ

വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സംഗീതം - സുഷിൻ ശ്യാം.

News Malayalam 24x7
newsmalayalam.com