മലയാളത്തിന്റെ ബിഗ് ബ്രദേഴ്‌സ് വരുന്നു! 'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായി

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ
'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായി
'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായിSource: Instagram
Published on
Updated on

കൊച്ചി: വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മഹേഷ് നാരായണൺ ആണ് സംവിധാനം ചെയ്യുന്നത്. ഈ മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പാക്ക് അപ്പ് പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ കാര്യം അറിയിച്ചത്.

മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് 'പേട്രിയറ്റി'ൽ അണിനിരക്കുന്നത്. ഈ വർഷം മലയാളി സിനിമാ പ്രേമികൾ കാത്തിരിക്കുന്ന വമ്പൻ റിലീസുകളിൽ ഒന്നാണിത്. സിനിമ ഒരു സ്പൈ ആക്ഷൻ ത്രില്ലറാകും എന്ന സൂചനയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട ടീസർ നൽകുന്നത്. സിനിമയുടെ തിരക്കഥ രചിച്ചതും സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.

'പേട്രിയറ്റ്' ചിത്രീകരണം പൂർത്തിയായി
ചത്താ പച്ചയില്‍ മമ്മൂട്ടിയും! സാന്നിധ്യം ഉറപ്പിച്ച് പോസ്റ്റര്‍; ജനുവരി 22ന് തിയേറ്ററിലേക്ക്

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

2026 ഏപ്രിലിൽ വിഷു റിലീസ് ആയിട്ടാകും സിനിമ തിയേറ്ററുകളിലേക്ക് എത്തുക. ആൻ മെഗാ മീഡിയയാണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com