
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന സിനിമയ്‌ക്കൊപ്പം തിയേറ്ററിലാണ് ടീസര്‍ റിലീസ് ചെയ്തത്. ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തിലും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ടീസര്‍ ആരംഭിക്കുമ്പോള്‍ ആദ്യം കാണിക്കുന്നത് വിനായകന്റെ കഥാപാത്രത്തെയാണ്. അതിന് ശേഷമാണ് മമ്മൂട്ടിയുടെ ലുക്ക് കാണിക്കുന്നത്. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയുടെ സിഗററ്റ് ചുണ്ടില്‍ വെച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ എക്‌സിലും മറ്റ് സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.
ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.