"ഐ ആം അലക്സാണ്ടർ"; മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ സാമ്രാജ്യം ടീസർ എത്തി

അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും സാമ്രാജ്യം നേടിയിരുന്നു...
"ഐ ആം അലക്സാണ്ടർ"; മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ സാമ്രാജ്യം ടീസർ എത്തി
Source: Screengrab/ Youtube
Published on

മലയാളത്തിൻ്റെ എക്കാലത്തെയും മികച്ച അധോലോക നായക കഥാപാത്രമായി മമ്മൂട്ടി എത്തിയ സൂപ്പർഹിറ്റ് ചിത്രം സാമ്രാജ്യം വീണ്ടുമെത്തുന്നു. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ടീസർ പുറത്തുവിട്ടു. ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിലെ മാസ് ഡയലോഗുകളും ആകർഷകമായ ബിജിഎമ്മും കോർത്തിണക്കിയുള്ള ടീസറാണ് ഇപ്പോൾ പുറത്തുവന്നത്.

ജോമോൻ സംവിധാനം ചെയ്ത ചിത്രം ആരിഫാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മിച്ച ചിത്രം പുതിയ ദൃശ്യവിസ്മയത്തിന്റെ കാഴ്ച്ചാനുഭവവുമായി 4കെ ഡോള്‍ബി അറ്റ്‌മോസ് പതിപ്പിലാണ് എത്തുന്നത്. സെപ്റ്റംബര്‍ 19ന് ചിത്രം തിയേറ്ററിലെത്തും. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ ചിത്രമെന്നതിന് പുറമെ അക്കാലത്തെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും സാമ്രാജ്യം നേടിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രം മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കുകയും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

"ഐ ആം അലക്സാണ്ടർ"; മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ സാമ്രാജ്യം ടീസർ എത്തി
"അറിയാല്ലോ മമ്മൂട്ടിയാണ്"; അഭിനയത്തിന്റെ രസവിദ്യ

ഇളയരാജയായിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. അലക്‌സാണ്ടര്‍ എന്ന അധോലോക നായകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. പ്രശസ്ത ഗാനരചയ്താവ് ഷിബു ചക്രവര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജയന്‍ വിന്‍സെന്റാണ് ഛായാഗ്രാഹകന്‍. ഹരിഹര പുത്രനാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.

മമ്മൂട്ടിക്ക് പുറമെ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍ അശോകന്‍, ശ്രീവിദ്യാ , സോണിയ, ബാലന്‍.കെ.നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന്‍ രഘു , ജഗന്നാഥ വര്‍മ്മ, പ്രതാപചന്ദ്രന്‍, സി.ഐ. പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com