

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു സിനിമ തിയേറ്റുകളിലേക്ക് എത്തുന്നു. വിനായകന്‍- മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവലി'ന്റെ സവിശേഷതകള്‍ ഒന്ന് അതാണ്. സിനിമയുടെ ട്രെയ്‌ലർ അപ്ഡേറ്റ് ഉടന്‍ ഉണ്ടാകുമെന്ന് അണിയറപ്രവത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഫൈനൽ ഡബ്ബിങ് പൂത്തിയായിരിക്കുകയാണ്. നവംബർ 27ന് ചിത്രം തിയേറ്ററുകളിൽ എത്തും.
യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് റോളിലാകും എത്തുക എന്നാണ് സൂചന. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.