കൊച്ചി: മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കളങ്കാവൽ' തിയേറ്ററുകളിൽ ആവേശം വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ജിതിൻ കെ. ജോസ് ആണ് 'കളങ്കാവൽ' സംവിധാനം ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രം അക്ഷരാർഥത്തിൽ കാണികളെ ഞെട്ടിച്ചു. മമ്മൂട്ടി ഇതുവരെ കൈകാര്യം ചെയ്യാത്ത തരം കഥാപാത്രമാണിത് എന്നാണ് പൊതു അഭിപ്രായം. സിനിമയിലെ വിനായകന്റെ പ്രകടനത്തിനും പ്രശംസ ലഭിക്കുന്നുണ്ട്. ജിഷ്ണു ശ്രീകുമാറും സംവിധായകൻ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മുജീബ് മജീദാണ് പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഫൈസല്‍ അലിയും എഡിറ്റിങ് പ്രവീൺ പ്രഭാകറും. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രം വേഫേറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്.
ബോക്സ്ഓഫീസ് കളക്ഷൻ ട്രാക്കർമാരായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 4.75 കോടി രൂപയാണ് 'കളങ്കാവൽ' കളക്ട് ആദ്യദിനം ചെയ്തത്. ഇത് ഏകദേ കണക്ക് മാത്രമാണ്. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ സിനിമ കളക്ട് ചെയ്തിരിക്കാനാണ് സാധ്യത. അന്തിമ കളക്ഷൻ റിപ്പോർട്ട് വന്നാൽ മാത്രമേ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂ. പല തിയേറ്ററുകളിലും രണ്ടാം ദിനം അധിക ഷോകൾ ചേർത്തിട്ടുണ്ട്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റര്‍ - പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ് വി, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റില്‍സ്- നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, ആഷിഫ് സലിം, ടൈറ്റില്‍ ഡിസൈന്‍- ആഷിഫ് സലിം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഓ - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.