'മനസിലായോ' രജനിക്കൊപ്പം തകര്‍ത്താടി മഞ്ജു വാര്യര്‍; വേട്ടയ്യനിലെ അനിരുദ്ധിന്‍റെ 'മല്ലു കുത്ത്' ട്രെന്‍ഡിങ്ങില്‍

അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്‍റെ ശബ്ദം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പുനസൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ
'മനസിലായോ' രജനിക്കൊപ്പം തകര്‍ത്താടി മഞ്ജു വാര്യര്‍; വേട്ടയ്യനിലെ അനിരുദ്ധിന്‍റെ 'മല്ലു കുത്ത്' ട്രെന്‍ഡിങ്ങില്‍
Published on



യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ കുതിച്ചുകയറി രജനികാന്ത് ചിത്രം വേട്ടയ്യനിലെ ആദ്യ ഗാനം 'മനസിലായോ'. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തില്‍ മഞ്ജു വാര്യരും രജികാന്തിനൊപ്പം ആടി തിമിര്‍ക്കുന്നത് പുറത്ത് വന്ന ലിറിക്കല്‍ വീഡിയോയില്‍ കാണാം. അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്‍റെ ശബ്ദം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പുനസൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ. അനിരുദ്ധ്, യുഗേന്ദ്രന്‍ വാസുദേവന്‍, ദീപ്തി സുരേഷ് എന്നിവരും മലേഷ്യ വാസുദേവനൊപ്പം ഗാനം ആലപിച്ചിരിക്കുന്നു. ദിനേഷ് മാസ്റ്ററാണ് നൃത്തസംവിധാനം.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറിലെ രജനികാന്തിന്‍റെ ഹിറ്റ് ഡയലോഗില്‍ നിന്നാണ് 'മനസിലായോ ' എന്ന ഹുക്ക് ലൈന്‍ ഗാനരചയിതാക്കളായ സൂപ്പര്‍ സുബ്ബുവും വിഷ്ണു എടവനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ജയ്ഭീം ഫെയിം ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയന്‍, കിഷോര്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു.

രജനികാന്തിന് വേണ്ടി അനിരുദ്ധ് സംഗീതം ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് വേട്ടയ്യന്‍. നേരത്തെ റിലീസായ പേട്ട, ദര്‍ബാര്‍, ജയിലര്‍ സിനിമകളിലെ പാട്ടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒക്ടോബര്‍ പത്തിന് വേള്‍ഡ് വൈഡ് റിലീസ് പ്രഖ്യാപിച്ച ചിത്രം തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ റിലീസ് ചെയ്യും. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബ്ബാസ്കരനാണ് വേട്ടയ്യന്‍ നിര്‍മിച്ചിരിക്കുന്നത്. അന്‍പറിവ് സംഘട്ടനവും എസ്ആര്‍ കതിര്‍ ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നു. ഫിലോമിന്‍ രാജാണ് എഡിറ്റിങ്. പട്ടണം റഷീദ്- ബാനു എന്നിവരാണ് മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com