ബ്ലോക്ക്ബസ്റ്റർ 'മണ്ടാടി'; സൂരി ചിത്രം 125 കോടി ആഗോള ഗ്രോസും കടന്ന് കുതിക്കുന്നു

മലയാളി താരം മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്
'മണ്ടാടി' സിനിമ
'മണ്ടാടി' സിനിമ
Published on: 
Updated on: 

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത 'മണ്ടാടി' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. സെപ്റ്റംബർ 10ന് തിയറ്ററുകളിൽ എത്തിയ ചിത്രം 125 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയതായി നിർമാതാക്കളായ ആർഎസ് ഇൻഫോടെയ്ൻമെന്റ് അറിയിച്ചു. വെറും നാല് ദിവസം മുൻപാണ് ചിത്രം നൂറ് കൊടി ക്ലബിൽ ഇടംപിടിച്ചത്.

'സെൽഫി'ക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കിയ ചിത്രമാണ് 'മണ്ടാടി'. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയാണ് ചിത്രം. സെയിലിങ് ബോട്ട് റേസ് ആസ്പദമാക്കിയാണ് സിനിമയുടെ കഥ മുന്നേറുന്നത്. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം മഹിമ നമ്പ്യാർ ആണ് നായികാ വേഷത്തിൽ എത്തുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലൻ.

'മണ്ടാടി' സിനിമ
ഒരേയൊരു തലൈവർ! രജനി ഫാൻസിനായി അനിരുദ്ധിന്റെ 'ജയിലർ 2' ട്രാക്ക്, 'ONE SUN, ONE MOON'

മണ്ടാടി കേരളത്തില്‍ വിതരണം ചെയ്‌തിരിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാ കുമാർ സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്തത്.

News Malayalam 24x7
newsmalayalam.com