"തുടരും ഹൗസ്ഫുള്ളായി പോവുകയാണ്, ക്ലാഷ് വെക്കാന്‍ താല്‍പര്യമില്ല"; ഛോട്ടാ മുംബൈ റീ റിലീസ് വൈകുന്നതിനെ കുറിച്ച് നിര്‍മാതാവ്

അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒരു സിനിമ മാത്രമെ ലഭിച്ചിട്ടുള്ളൂ. എന്നിരുന്നാലും എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈയിലൂടെ ഇരുവരും മലയാളത്തിന് സമ്മാനിച്ചത്
"തുടരും ഹൗസ്ഫുള്ളായി പോവുകയാണ്, ക്ലാഷ് വെക്കാന്‍ താല്‍പര്യമില്ല"; ഛോട്ടാ മുംബൈ റീ റിലീസ് വൈകുന്നതിനെ കുറിച്ച് നിര്‍മാതാവ്
Published on


മോഹന്‍ലാല്‍ നായകനായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം 'ഛോട്ടാ മുംബൈ' റീ റിലീസിന് ഒരുങ്ങുകയാണെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മെയ് 21ന് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രം തിയേറ്ററിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ റീ റിലീസ് പിന്നീട് നീട്ടുകയുണ്ടായി. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാവ് മണിയന്‍പിള്ള രാജു. മൂവി വേള്‍ഡ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മണിയന്‍പിള്ള രാജു ഇക്കാര്യം പറഞ്ഞത്.


"മെയ് 21 ന് ലാലേട്ടന്റെ പിറന്നാളിന് ചോട്ടാ മുംബൈ റിലീസ് ചെയ്യണമെന്നായിരുന്നു കരുതിയത്. എന്നാല്‍ തുടരും എല്ലായിടത്തും ഹൗസ്ഫുള്ളായി പോവുകയാണ്. മാത്രമല്ല 12 മണിക്ക് വരെ എക്‌സ്ട്രാ ഷോസും വരുന്നുണ്ട്. മോഹന്‍ലാലിന്റെ ഒരു സിനിമ ഓടുമ്പോള്‍ മോഹന്‍ലാലിന്റെ തന്നെ ഒരു സിനിമ എതിരെ വരുന്നതില്‍ നമുക്ക് താല്‍പര്യമില്ല. അതുപോലെ ഈ മാസം 23 ന് നിരവധി റിലീസുകള്‍ വരുന്നുണ്ട്. നമ്മുടെ വര്‍ക്കുകള്‍ എല്ലാം തീര്‍ന്നു നില്‍ക്കുകയാണ്. ജൂണില്‍ സമാധാനത്തോടെ റിലീസ് ചെയ്യാമെന്ന് കരുതുന്നു," എന്നാണ് അദ്ദേഹം പറഞ്ഞത്.





അന്‍വര്‍ റഷീദ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലയാളികള്‍ക്ക് ഒരു സിനിമ മാത്രമെ ലഭിച്ചിട്ടുള്ളൂ. എന്നിരുന്നാലും എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈയിലൂടെ ഇരുവരും മലയാളത്തിന് സമ്മാനിച്ചത്. മോഹന്‍ലാലിനൊപ്പം വലിയ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മോഹന്‍ലാല്‍ വാസ്‌കോ ഡ ഗാമ എന്ന തലയായി എത്തിയപ്പോള്‍ നടേശന്‍ എന്ന വില്ലനായി കലാഭവന്‍ മണിയും എത്തി. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദവേ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയരാഘവന്‍, ബാബുരാജ്, സനുഷ, ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരംഗ്, ഷക്കീല എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ഭാവനയായിരുന്നു നായിക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com