
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയ്യന്‍. ചിത്രത്തില്‍ രജനികാന്തിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യരാണ്. താര എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ താരയായത് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫേസ്ബുക്കില്‍ രജനികാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്. 'തലമുറകളെ ഇന്‍സ്‌പൈര്‍ ചെയ്യുന്നതിന് നന്ദിയുണ്ട് രജനി സര്‍. എന്നും സ്‌നേഹവും ബഹുമാനവും. അത്തിയന്റെ താരയായത് ഒരുപാട് ഇഷ്ടപ്പെട്ടു', എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്.
ഒക്ടോബര്‍ 10നാണ് വേട്ടയ്യന്‍ തിയേറ്ററിലെത്തിയത്. ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 25 കോടിയാണ് നേടിയത്. ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നീ മലയാള താരങ്ങളും, അമിതാബ് ബച്ചന്‍, റാണ ദഗ്ഗുബതി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം- എസ് ആര്‍ കതിര്‍, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- ഫിലോമിന്‍ രാജ്, ആക്ഷന്‍- അന്‍പറിവ്, കലാസംവിധാനം- കെ കതിര്‍, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വര്‍ദ്ധന്‍. ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ - ശബരി.