അവരുടെ വിനയം എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്: സൂപ്പർസ്റ്റാർസിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് മഞ്ജു വാര്യർ

വേട്ടയ്യനിൽ രജനികാന്തിന്റെ നായികയായിട്ടാണ് മഞ്ജു വാര്യർ എത്തുന്നത്
അവരുടെ വിനയം എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്: സൂപ്പർസ്റ്റാർസിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് മഞ്ജു വാര്യർ
Published on

കേരളത്തിൽ ഒരുപാട് ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. വൈവിധ്യമാർന്ന നിരവധി വേഷങ്ങൾ ചെയ്ത് കൈയ്യടി നേടിയിട്ടുമുണ്ട്. കുറച്ച് കാലമായി സിനിമകളിൽ നിന്നൊരു ഇടവേള എടുത്തിരുന്ന മഞ്ജു വാര്യർ ഫുട്ടേജ് എന്ന മലയാളം ചിത്രത്തിലൂടെ തിരികെയെത്തിയിരുന്നു. രജനികാനത്തിന്റെ വേട്ടയാൻ ആണ് മഞ്ജു വാര്യരുടേതായി ഇറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേലാണ്.


ഇപ്പോഴിതാ, അജിത്തിനും മമ്മൂട്ടിക്കും മോഹൻലാലിനും രജനികാന്തിനുമൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി മഞ്ജു വാര്യർ ഇക്കാര്യം വെളിപ്പെടുത്തിയത്. വലിയ സ്റ്റാർഡം ഉണ്ടായിരുന്നിട്ടും, ഇവരെല്ലാം വിനയത്തോടെയാണ് പെരുമാറുന്നത്. അവരുടെ വിനയം എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്. ഇവരെ നേരിട്ട് കാണുമ്പോഴേ ഇവരെ പോലെ ആകാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കണം എന്ന മനസിലാകൂ.


അതേസമയം, വേട്ടയാൻ്റെ സെറ്റിൽ വച്ച് രജനികാന്തുമായുള്ള തൻ്റെ ആദ്യ കൂടിക്കാഴ്ച എങ്ങനെ ആയിരുന്നെവെന്നും നടി പങ്കുവെച്ചു. ലുക്ക് ടെസ്റ്റിനിടെയാണ് താൻ ആദ്യമായി രജനികാന്തിനെ കാണുന്നത്. നായക നടൻ ആരാണെന്ന് സംവിധായകൻ ടി.ജെ ജ്ഞാനവേൽ വെളിപ്പെടുത്തിയില്ലായിരുന്നു. ഒടുവിൽ അറിഞ്ഞപ്പോൾ, താന്‍ അതിശയിച്ച് നിന്ന് പോയെന്നും മഞ്ജു വാര്യർ പറഞ്ഞു.

വേട്ടയാനിൽ രജനികാന്തിന്റെ നായികയായിട്ടാണ് മഞ്ജു വാര്യർ എത്തുന്നത്. ചിത്രം ഒക്ടോബർ 10 ന് തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com