'മറന്നാടു പുള്ളേ...മുറിപ്പാടുകളെ...'; പണിയിലെ ആദ്യ ലിറിക്കൽ ഗാനം പുറത്ത്

ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിലേക്കെത്തും എന്ന അറിയിപ്പും ചിത്രത്തിലെ ഗാനത്തോടൊപ്പം പുറത്തുവന്നിട്ടുണ്ട്
'മറന്നാടു പുള്ളേ...മുറിപ്പാടുകളെ...'; പണിയിലെ ആദ്യ ലിറിക്കൽ ഗാനം പുറത്ത്
Published on

നടൻ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനം നിർവഹിക്കുന്ന 'പണി' എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയ് സംഗീത സംവിധാനവും, മുഹ്സിൻ പെരാരി രചനയും നിർവഹിച്ച ഈ ഗാനം പാടിയിരിക്കുന്നതും വിഷ്ണു വിജയ് ആണ്. 'മറന്നാടു പുള്ളേ... മുറിപ്പാടുകളെ...' എന്നിങ്ങനെയാണ് പുറത്തുവിട്ട ഗാനം തുടങ്ങുന്നത്. ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിലേക്കെത്തും എന്ന അറിയിപ്പും ചിത്രത്തിലെ ഗാനത്തോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി പ്രദര്‍ശനത്തിനെത്തും. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ, യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും ഇവർ വേഷമിട്ടിട്ടുണ്ട്.

താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com