മാരി സെൽവരാജ് ചിത്രം 'മഞ്ചനത്തി'യുടെ ഷൂട്ടിങ് ആരംഭിച്ചു; സംഗീതം ഒരുക്കുന്നത് ഇളയരാജ

ഇളയരാജയും മാരി സെൽവരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഞ്ചനത്തി'
'മഞ്ചനത്തി' പൂജ
'മഞ്ചനത്തി' പൂജ
Published on
Updated on

മാരി സെൽവരാജിന്റെ പുതിയ ചിത്രം 'മഞ്ചനത്തി'യുടെ ചിത്രീകരണം ആരംഭിച്ചു. തേനിയിൽ നടന്ന പൂജ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. 40 ദിവസമാണ് സിനിമയുടെ ആദ്യ ഷെഡ്യൂൾ. ഇളയരാജയാണ് സംഗീത സംവിധാനം. ഇളയരാജയുമായി മാരി സെൽവരാജ് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഞ്ചനത്തി' .

കതിർ, പ്രിയങ്ക മോഹൻ, കയാദു ലോഹർ, വിധു, പൂർണിമ രവി എന്നിവരടങ്ങുന്ന പ്രധാന താരനിര സിനിമയുടെ പൂജ ചടങ്ങുകളിൽ പങ്കെടുത്തു. അണിയറപ്രവർത്തകർ ചടങ്ങിന്റെ ചിത്രങ്ങളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 2027 ആദ്യവാരത്തോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

'മഞ്ചനത്തി' പൂജ
വിദ്യാധരന്റെ 'ഭൂതക്കണ്ണാടി'യിൽ മമ്മൂട്ടിയെ നോക്കുമ്പോൾ; അഭിനയത്തിന്റെ മാസ്റ്റർക്ലാസ്!

സ്കന്ദ പിക്ചേഴ്സ്, നവ്വി സ്റ്റുഡിയോസ്, ഫോർച്യൂൺ എന്നീ ബാനറുകളിൽ ദിവ്യ മാരി സെഷവരാജ്, മാരി സെൽവരാജ്, സുഷാന്ത് പ്രസാദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. സഹനിർമാണം - ഹർഷ് ലാൽവാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വെങ്കട് അറുമുഗം.

എഴിൽ അരസ് കെ ആണ് സിനിമയുടെ ഛായാഗ്രഹണം. കലാസംവിധാനം നിർവഹിക്കുന്നത് രാമു തങ്കരാജും സ്റ്റണ്ട് ദിലീപ് സുബ്ബരായനും. സാൻഡിയാണ് നൃത്ത സംവിധാനം. കോസ്റ്റ്യൂം ഡിസൈൻ - ഈഗൻ ഏകാംബരം, സൗണ്ട് ഡിസൈൻ - സുരേൻ ജി, അളഗിയകൂതൻ എസ്, പബ്ലിസിറ്റി ഡിസൈൻ - കബിലൻ, മേക്കപ്പ് - രഞ്ജിത് അമ്പാടി, വിഎഫ്എക്സ് - ഹരിഹരസുതൻ ബി, സ്റ്റിൽസ് - ജയ്കുമാർ വൈരവൻ.

News Malayalam 24x7
newsmalayalam.com