മാരി സെല്‍വരാജിന്റെ വാഴൈ ഒടിടിയിലേക്ക്

ഓഗസ്റ്റ് 23നാണ് വാഴൈ തിയേറ്ററിലെത്തിയത്
മാരി സെല്‍വരാജിന്റെ വാഴൈ ഒടിടിയിലേക്ക്
Published on
Updated on


പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ച മാരി സെല്‍വരാജ് ചിത്രം വാഴൈയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 11ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ഹിന്ദി, തെലുങ്ക്, മലയാളം, കന്നട, ബംഗാളി, മറാഠി എന്നീ ഭാഷകളില്‍ സ്ട്രീം ചെയ്യും.

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് മാരി സെല്‍വരാജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'മാരി സെല്‍വരാജ് ആരാണെന്ന് അറിയിക്കാനാണ് വാഴൈ എടുത്തത്. നിങ്ങള്‍ക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെങ്കില്‍ അത് പറയാന്‍ ഞാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്തുകൊണ്ടേയിരിക്കും. വാഴൈ 2 ഒരുക്കാനുള്ള സാധ്യതയുമുണ്ട്. ഇനിയും ഒരുപാട് കഥകള്‍ പറയാനുണ്ട്, ഇതേ അഭിനേതാക്കളെ വെച്ച് വാഴൈ 2 ഒരുക്കും, കാരണം ഇതിന് പിന്നില്‍ കൂടുതല്‍ വേദനയും കഥകളും ഉണ്ട്', എന്നാണ് മാരി സെല്‍വരാജ് പറഞ്ഞത്.

ഓഗസ്റ്റ് 23നാണ് വാഴൈ തിയേറ്ററിലെത്തിയത്. മാമന്നന് ശേഷം മാരി സെല്‍വരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. നിഖില വിമല്‍, കലൈയരസന്‍, ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


News Malayalam 24x7
newsmalayalam.com