മലയാള സിനിമയിലേക്ക് മേനക സുരേഷിന്റെ തിരിച്ചുവരവ്; ഒപ്പം കൊറിയൻ താരം അമി ജങും! 'ഒരു കൊറിയൻ കൺഫ്യൂഷൻ' ഷൂട്ടിങ് ആരംഭിച്ചു

സഞ്ജീവ് ശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്
'ഒരു കൊറിയൻ കൺഫ്യൂഷൻ’ പൂജ
'ഒരു കൊറിയൻ കൺഫ്യൂഷൻ’ പൂജ
Published on
Updated on

കൊച്ചി: എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ സഹകരണത്തോടെ ഒരുക്കുന്ന പുതിയ മലയാള ചിത്രം ‘ഒരു കൊറിയൻ കൺഫ്യൂഷൻ’ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണത്തിന് മുന്നോടിയായുള്ള പൂജാ ചടങ്ങും ഉദ്ഘാടനവും തൊടുപുഴയിൽ നടന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം പ്രമുഖ നടി മേനക സുരേഷ് വീണ്ടും സിനിമയിൽ സജീവമാകുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രധാന പ്രത്യേകത. ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് മേനക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാള താരനിരയ്ക്കൊപ്പം കൊറിയൻ താരം അമി ജങും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

സഞ്ജീവ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ അഡീഷണൽ തിരക്കഥയും സംഭാഷണവും പ്രതീഷ് ലാൽ ഒരുക്കുന്നു. ദീപ്തി പിള്ള ശിവൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു. ആദിത്യ പിറ്റി, മനോജ് നരേന്ദർ മദ്നാനി, വിവേക് കൃഷ്ണാനി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രതീഷ്, രഞ്ജി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

'ഒരു കൊറിയൻ കൺഫ്യൂഷൻ’ പൂജ
ആദ്യം തിയേറ്ററിൽ കണ്ടത് അച്ഛന്റെ സിനിമ, സംവിധായകനാകാൻ പ്രചോദനമായത് വിഖ്യാത ബ്രസീലിയൻ ചിത്രം; മനസുതുറന്ന് ജേസൺ സഞ്ജയ്

സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഉമേഷ് എസ്. നായർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും സോണി ശശാങ്കൻ വിഷ്വൽ എഫക്റ്റ്സ് സൂപ്പർവൈസറായും എഡിറ്ററായും പ്രവർത്തിക്കുന്നു. ബിനോയ് ബെന്നി സൗണ്ട് ഡിസൈനും ഗുൽരാജ് സിംഗ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗാനരചന അനിൽ ലാൽ.

ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനും രതീഷ് ചമ്മർവട്ടം കോസ്റ്റ്യൂമും ബൈജു ശശികല മേക്കപ്പും കൈകാര്യം ചെയ്യുന്നു. സിൻജോ ഒറ്റത്തയ്ക്കൽ പ്രൊഡക്ഷൻ കൺട്രോളറാണ്. ശേഖർ കൊറിയോഗ്രഫിയും വിനോദ് ഉണ്ണിത്താൻ സൂപ്പർവൈസിംഗ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

‘ഒരു കൊറിയൻ കൺഫ്യൂഷൻ’ പൂജ
‘ഒരു കൊറിയൻ കൺഫ്യൂഷൻ’ പൂജ

ചിത്രത്തിലെ കൊറിയൻ സംഭാഷണങ്ങൾ പൂർണ കൃഷ്ണൻ ആണ് ഒരുക്കുന്നത്. ജിഷ്ണു സന്തോഷ് സ്റ്റിൽസും സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസും ആന്റണി സ്റ്റീഫൻ ഡിസൈനും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ മ്യൂസിക് വാർണർ മ്യൂസിക് ഇന്ത്യ പുറത്തിറക്കും. ഔദ്യോഗികമായി ചിത്രീകരണം ആരംഭിച്ച ‘ഒരു കൊറിയൻ കൺഫ്യൂഷൻ’, വ്യത്യസ്തമായ താരനിരയും ശ്രദ്ധേയമായ സാങ്കേതിക സംഘവും അണിനിരക്കുന്ന ചിത്രമായാണ് ഒരുങ്ങുന്നത്.

News Malayalam 24x7
newsmalayalam.com