മെരില്‍ സ്ട്രീപ്പിന്റെ 'ഡെവിള്‍ വെയര്‍സ് പ്രാഡ'; സീക്വല്‍ വരുന്നു

റണ്‍വേ എന്ന ഫാഷന്‍ മാഗസിനിന്റെ എഡിറ്റര്‍ ആയ മിറാണ്ട പ്രീസ്റ്റ്‌ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മെരില്‍ സ്ട്രീപ് അവതരിപ്പിച്ചത്
മെരില്‍ സ്ട്രീപ്
മെരില്‍ സ്ട്രീപ്
Published on

2006ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഡെവിള്‍ വെയര്‍സ് പ്രാഡയ്ക്ക് സീക്വല്‍ ഒരുങ്ങുന്നു. ആദ്യ ഭാഗത്തിന്റെ രചയ്താവ് അലൈന്‍ ബ്രോഷ് മെക്കെന്ന തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്റെയും തിരക്കഥ രചിക്കുന്നത്. ഡിസ്‌നിയാണ് ചിത്രത്തിന്റെ സീക്വല്‍ ഒരുക്കുന്നത്.

മെരില്‍ സ്ട്രീപ്, എമിലി ബ്ലണ്ട്, ആന്‍ ഹാത്‌വേ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റണ്‍വേ എന്ന ഫാഷന്‍ മാഗസിനിന്റെ എഡിറ്റര്‍ ആയ മിറാണ്ട പ്രീസ്റ്റ്‌ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മെരില്‍ സ്ട്രീപ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മെരില്‍ സ്ട്രീപ്പിന് മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. ആഡ്രിയ സാച്ച്‌സ്, എമിലി ചാര്‍ള്‍ട്ടണ്‍ എന്നീ അസിസ്റ്റന്റ് കഥാപാത്രങ്ങളെയാണ് എമിലി ബ്ലണ്ടും ആന്‍ ഹാത്‌വേയും ചിത്രത്തില്‍ അവതരിപ്പിച്ചത്.

ലോറന്‍ വെയ്‌സ്‌ബെര്‍ഗറിന്റെ 2003ല്‍ പ്രസിദ്ധീകരിച്ച നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2006ല്‍ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. ആഗോള തലത്തില്‍ 326.7 മില്യണ്‍ ഡോളറാണ് ചിത്രം നേടിത്. ഡേവിഡ് ഫ്രാന്‍കെല്‍ ആണ് ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത്. വെണ്ടി ഫിനെര്‍മാനായിരുന്നു നിര്‍മാതാവ്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com