MOVIES
ഇനാരിത്തു, ലോക സിനിമയിലെ ശലഭത്തിന്റെ ചിറകടി
തുടർച്ചയായി രണ്ട് വട്ടം മികച്ച സംവിധായകനുള്ള ഓസ്കാർ നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അലഹാന്ദ്രോ ഗോൺസാലസ് ഇനാരിത്തു
സിനിമാ ചരിത്രത്തിൽ തുടർച്ചയായി രണ്ട് വട്ടം മികച്ച സംവിധായകനുള്ള ഓസ്കാർ നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അലഹാന്ദ്രോ ഗോൺസാലസ് ഇനാരിത്തു. ജോൺ ഫോർഡ്, ജോസഫ് എൽ. മാൻകിവിക്‌സ് എന്നിവരാണ് പൂർവികർ. ലോക സിനിമ അത്ഭുതത്തോടെ, തെല്ല് ആകാംക്ഷയോടെ നോക്കി കാണുന്ന ഈ സംവിധായകന്റെ ജനനം മെക്സിക്കോ സിറ്റിയിലാണ്. അച്ഛൻ ഹെക്ടർ ഗോൺസാലസ് ഗാമ സമ്പന്നനായ ഒരു ബാങ്കർ. അമ്മ മിരയ ഇനാരിത്തു. മെക്സിക്കോ, കഥകളാൽ സമ്പന്നമാണ്. മിത്തും ചരിത്രവും ആചാരങ്ങളും അവരുടെ ദൈനംദിന ജീവിതത്തിൽ നിരന്തരം ഇടപെടുന്നു. ഇത് ഇനാരിത്തു എന്ന സംവിധായകനെ സ്വാധീനിച്ചിട്ടുണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണുക
