"തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്": കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിയ ചിത്രം കൂടിയാണ് കിഷ്കിന്ധാ കാണ്ഡം.
"തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്": കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Published on
Updated on

ഓണചിത്രമായി എത്തിയ കിഷ്കിന്ധാ കാണ്ഡം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിയ ചിത്രം കൂടിയാണ് കിഷ്കിന്ധാ കാണ്ഡം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും വിജയരാഘവനും അപര്‍ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുഡ്‌വിൽ എന്റർടൈന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിട്ടുള്ളത്. സിനിമാ, സാംസ്കാരിക രംഗത്തെ ഒട്ടനവധി പേർ ചിത്രത്തെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു . ഇപ്പോഴിതാ മന്ത്രി മുഹമ്മദ്‌ റിയാസ് കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ചിരിക്കുകയാണ്.


"തുടക്കം മുതല്‍ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. നല്ല അഭിനയം, നല്ല സംവിധാനം, കഥ, തിരക്കഥ ഒക്കെ നന്നായിട്ടുണ്ട്. ഒരു വെറൈറ്റി മൂവി. ആസിഫ് അലിയും വിജയരാഘവനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാവരും നന്നായിട്ടുണ്ട്. ഒന്നിനൊന്നു മെച്ചം" എന്ന് മന്ത്രി പറഞ്ഞു.

ബാഹുൽ രമേശ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത് .

ചിത്രസംയോജനം സൂരജ് ഇ എസ്, സംഗീതം മുജീബ് മജീദ്‌, വിതരണം എന്റർടെയ്ന്‍‍മെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, കലാസംവിധാനം സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ് പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com