"സിനിമാ സംഘടനകൾ വിട്ടുവീഴ്ച ചെയ്യരുത്, സർക്കാർ ഒപ്പമുണ്ടാകും": JSK സിനിമാ വിവാദത്തിൽ മന്ത്രി സജി ചെറിയാൻ

"സുരേഷ് ഗോപിയുടെ സിനിമയ്ക്ക് ഇതാണ് വിധിയെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ"
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻSource: News Malayalam 24x7, Facebook
Published on
Updated on

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ സിനിമ സംഘടനകൾ വിട്ടുവീഴ്ച ചെയ്യരുതെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ സംഘടനകൾ സമരം നടത്തിയാൽ സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ സിനിമയ്ക്ക് ഇതാണ് വിധിയെങ്കിൽ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഒരടി പോലും സംഘടനകൾ പിന്നോട്ട് പോകരുതെന്നും സജി ചെറിയാൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരിന് എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി സെൻസർ ബോർഡിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പേര് മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച ഹാജരാക്കാനാണ് കോടതിയുടെ നിർദേശം.

മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്റെ പേരെന്ന് സെന്‍സർ ബോർഡ് കോടതിയെ അറിയിച്ചു. പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിനിമ കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. എന്നാൽ ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിൽ മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ
JSK സിനിമാ വിവാദം: ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേയെന്ന് ഹൈക്കോടതി; മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്

സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്ന് കോടതി സിബിഎഫ്സിയോട് ചോദിച്ചു. ജാനകിയെന്നും ഗീതയെന്നും ഉള്ളത് എല്ലാവരും ഉപയോഗിക്കുന്ന പേരാണ്. ജാനകിയുടെ പേര് വേണ്ട മറ്റ് പേര് നല്‍കാമെന്നാണോയെന്ന് ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് നിര്‍മാതാക്കളോട് കോടതി ആരാഞ്ഞു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയ്ക്ക് വേണ്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സിനിമാ സംഘടനകൾ. ഹൈക്കോടതിയിൽ ഉടൻ റിട്ട് ഹർജി നൽകാനാണ് തീരുമാനം. തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിനു മുൻപിൽ തിങ്കളാഴ്ച സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമരത്തിൽ സിനിമ - ടെലിവിഷൻ മേഖലയിലെ സംഘടനകൾ മുഴുവൻ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

Related Stories

"ചർച്ചയില്ലാതെ നടപ്പാക്കിയാൽ 
വലിയ പ്രതിസന്ധി ഉണ്ടാകും"; കെഎസ്ആർടിസിയിലെ 
സ്ത്രീകളുടെ സൗജന്യ യാത്രയിൽ ആശങ്ക പ്രകടിപ്പിച്ച് 
തൊഴിലാളി സംഘടനകൾ
ജി. സുധാകരന് പരാജയഭീതി, ജയിക്കാൻ എന്തും പറയുന്നമെന്ന മാനസികാവസ്ഥ, അദ്ദേഹത്തിന്റെ ക്വാളിറ്റി നഷ്ടപ്പെട്ടു: സജി ചെറിയാൻ
കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത ജി. സുധാകരനില്ല, പാർട്ടിയുടെ ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ച്  ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ട: സജി ചെറിയാൻ
ജി. സുധാകരനോട് വ്യക്തിപരമായി മറുപടി പറയാനില്ല, രാഷ്ട്രീയ വഞ്ചന കാണിച്ചാൽ പാർട്ടി ഒന്നിച്ച് നേരിടും: സജി ചെറിയാൻ
News Malayalam 24x7
newsmalayalam.com