വീണ്ടും സൂപ്പർ ഹീറോ? സന്ദീപ് പ്രദീപിനെ നായകനാക്കി 'കോസ്മിക് സാംസണു'മായി സോഫിയ പോൾ തിരിച്ചെത്തുന്നു

ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.
Sandeep Pradeep
Published on
Updated on

കൊച്ചി: മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാക്കളായ 'വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സി'ൻ്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. 'കോസ്മിക് സാംസൺ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ.

ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. അഭികൃഷ് സഹരചയിതാവാണ്. മിന്നൽ മുരളി, ആർഡിഎക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്.

Sandeep Pradeep
ഫാൽക്കെ അവാർഡ് നേട്ടത്തിൽ മോഹൻലാലിന് മമ്മൂട്ടിയുടെ അഭിനന്ദനം; 'പേട്രിയറ്റ്' സെറ്റിൽ അവിസ്മരണീയ മുഹൂർത്തം

ഡിസംബർ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനാലിന് ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൺസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ളാഡ് റിംബർഗ് മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

Sandeep Pradeep
'ഖലീഫ'യിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ; രണ്ടാം ഭാഗത്തിൽ കേന്ദ്ര കഥാപാത്രമാകും

കോ പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്), എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com