മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വത്തിന്റെ ആദ്യ ഷോ കഴിഞ്ഞിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ തന്നെ സമൂഹമാധ്യമത്തില്‍ 'ഓണം വിന്നര്‍' എന്ന നിലയില്‍ അഭിപ്രായങ്ങള്‍ വന്നിരുന്നു.
സംഗീത് പ്രതാപ് - മോഹന്‍ലാല്‍ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും അല്ലാത്തവര്‍ക്കും കാണാന്‍ സാധിക്കുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമാണിതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. തിയേറ്ററില്‍ ചിരിയുണര്‍ത്താനും ചിത്രത്തിനായിട്ടുണ്ടെന്ന പ്രതികരണവും ഉണ്ട്.
പൂനയുടെ പശ്ചാത്തലത്തില്‍ സന്ധീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത, സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്. അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.