
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂര്‍വ'ത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപ്പ്. സമൂഹ മാധ്യമങ്ങളിൽ മോഹൻലാൽ ചിത്രത്തിൻ്റെ ടീസറിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഫേസ്ബുക്കിൽ മോഹൻലാൽ പങ്കുവെച്ച ടീസറിന് താഴെയും ഭൂരിഭാഗവും പോസിറ്റീവ് കമൻ്റുകളാണ് പ്രത്യക്ഷപ്പെടുന്നതും.
"അടുത്ത തൂക്കി അടി ലോഡിങ് മക്കളെ 😍🔥" എന്നാണ് അഭിലാഷ് മോഹനൻ എന്നൊരാൾ കമൻ്റിട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ കമൻ്റിന് താഴെ ലൈക്കും ചെയ്തിരിക്കുന്നത്. "ഓണം പോന്നോണം ആവുല്ലോ ബെൻസെ 💙" എന്നാണ് ശ്രീജിത്ത് ബാലകൃഷ്ണൻ എന്നൊരു ആരാധകൻ കമൻ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, "അന്തസ്സ് വേണം മിസ്റ്റർ....കാര്യം കുറച്ചു നാൾ ഞങ്ങൾ കുറ്റം പറഞ്ഞു... എന്ന് കരുതി ഇമ്മാതിരി തൂക്ക് തൂക്കേണ്ട കാര്യമുണ്ടോ????🥹 ഇവിടെ പഴയതും പുതിയതും ഒന്നുമില്ല... അന്നും ഇന്നും ഒരേ ഒരു മോഹൻലാൽ 🔥," എന്നാണ് മറ്റൊരു ആരാധകൻ കമൻ്റിട്ടിരിക്കുന്നത്.
"മലയാളത്തിൽ ഒരു വർഷത്തിൽ 100 കോടി കളക്ഷൻ മൂന്ന് തവണ നേടുന്ന ഒരേയൊരു നടൻ ലാലേട്ടൻ ആയിരിക്കും" എന്നാണ് ഒരു ആരാധകൻ്റെ കമൻ്റ്. "ലാലേട്ടന്റെ ഈ റെക്കോർഡ് താരം അടുത്ത വർഷം മറികടക്കേണ്ടി വരും" എന്നും രാഹുൽ കൃഷ്ണയെന്ന ആരാധകൻ കമൻ്റിൽ കുറിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ പരസ്യത്തിലെ പ്രകടനത്തേയും ചേർത്തുവെച്ചാണ് ചിലർ പ്രതികരിച്ചത്. "ഇന്നലെ ഒരു പരസ്യം കൊണ്ട്🥰🥰...... ഇന്നിതാ ഒരു Simple Teaser കൊണ്ട് .❤️❤️🥰🥰.. ഹൃദയപൂർവ്വം പറയട്ടെ.. വലിയ സന്തോഷം.. വലിയ പ്രതീക്ഷ.. സീനിയർ ആക്ടേഴ്സിനെ അറിയാത്തവനെ പറപ്പിക്കണം😅❤️❤️," പ്രവീൺ മൃത്യുഞ്ജയം എന്നൊരു ഫാൻ മോഹൻലാലിൻ്റെ പോസ്റ്റിന് താഴെ കുറിച്ചു.