ഓണം കളറാക്കാന്‍ മോഹന്‍ലാല്‍; 'ഹൃദയപൂര്‍വം' അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.
hridayapoorvam movie
ഹൃദയപൂർവം പോസ്റ്റർSource : X
Published on

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വം ഓണം റിലീസായി ഓഗസ്റ്റ് 28നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പുതിയ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹൃദയപൂര്‍വത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നാളെ (ഓഗസ്റ്റ് 25) രാവിലെ പത്ത് മണിക്ക് ആരംഭിക്കും.

പൂനയുടെ പശ്ചാത്തലത്തില്‍ സന്ധീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത, സംഗീത് പ്രതാപ്, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്. അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഗാനങ്ങള്‍ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണന്‍. സംഗീതം - ജസ്റ്റിന്‍ പ്രഭാകര്‍. ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിംഗ്- കെ. രാജഗോപാല്‍. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യന്‍. കോസ്റ്റ്യം ഡിസൈന്‍-സമീറാ സനീഷ്. മുഖ്യ സംവിധാന സഹായി - അനൂപ് സത്യന്‍. സഹ സംവിധാനം- ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശീഹരി. സ്റ്റില്‍സ് - അമല്‍.കെ.സദര്‍. ഫിനാന്‍സ് കണ്‍ട്രോളര്‍ - മനോഹരന്‍.കെ. പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജര്‍ - ആദര്‍ശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com