ഫസ്റ്റ് ലുക്ക്? മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രം 'L367'; മെഗാ അപ്ഡേറ്റ് വരുന്നു

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമിക്കുന്നത്
ഫസ്റ്റ് ലുക്ക്? മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രം 'L367'; മെഗാ അപ്ഡേറ്റ് വരുന്നു
Published on
Updated on

കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റ് നാളെ. 'L367' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹൻ ആണ്. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. 'മേപ്പടിയാൻ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ആകും നാളെ പുറത്തുവിടുക എന്നാണ് സൂചന. വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുക. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ താരനിര, സാങ്കേതിക സംഘം എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.

ഫസ്റ്റ് ലുക്ക്? മോഹൻലാൽ - വിഷ്ണു മോഹൻ ചിത്രം 'L367'; മെഗാ അപ്ഡേറ്റ് വരുന്നു
കാക്കിയണിഞ്ഞ് ലൗലജൻ ഉടൻ എത്തും; മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ഷൂട്ടിങ് പൂർത്തിയായി

അതേസമയം, മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന അതിമനോഹരം സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂർത്തിയായി. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മീരാ ജാസ്‌മിൻ ആണ് നായിക.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം. 'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

News Malayalam 24x7
newsmalayalam.com