ബിഗ് സ്‌ക്രീനിൽ ആവേശം തീർക്കാൻ ജോർജുകുട്ടി; ‘ദൃശ്യം 2’ റിലീസിനൊരുങ്ങുന്നു

ഒടിടിയിൽ റിലീസ് ചെയ്ത ശേഷം ആദ്യമായി തിയേറ്ററുകളിലേക്ക് എത്തുകയാണ് ഈ ക്രൈം ത്രില്ലർ സിനിമ.
 ദൃശ്യം 3
ദൃശ്യം 3
Published on
Updated on

കോവിഡ് പ്രതിസന്ധിക്കിടയിൽ 2021ൽ ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്ത ‘ദൃശ്യം 2’ വർഷങ്ങൾക്കിപ്പുറം ബിഗ് സ്‌ക്രീനിൽ ആവേശം തീർക്കാൻ വീണ്ടുമെത്തുന്നു. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചു. ഒടിടിയിൽ റിലീസ് ചെയ്ത ശേഷം തിയേറ്ററുകളിലേക്ക് എത്തുകയാണ് ഈ ക്രൈം ത്രില്ലർ സിനിമ. മലയാള സിനിമയിൽ അത്ര പരിചിതമല്ലാത്ത ആ അത്ഭുതത്തിന് വഴിയൊരുക്കുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീം.

 ദൃശ്യം 3
ജോർജു കുട്ടിയുടെ ഒരുവിധം പ്രശ്നങ്ങളൊക്കെ കഴിഞ്ഞു, 'ദൃശ്യം 3' കുറച്ചുകൂടി ഇമോഷണലാണ്: ജീത്തു ജോസഫ്

എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നായ ‘ദൃശ്യം’ പുറത്തിറങ്ങി എട്ടു വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം വന്നത്. അന്ന് തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുമായിരുന്നു എന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്ന ചിത്രമാണിത്. ഈ വർഷം മേയ് 21ന് പുറത്തിറങ്ങുന്ന ‘ദൃശ്യം 3’ന് മുന്നോടിയായി പ്രേക്ഷകർക്ക് ഒരു ഉഗ്രൻ ട്രീറ്റ് എന്ന നിലയിലാണ് ലാലേട്ടൻ ഈ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചത്.

'ദൃശ്യം 3' മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ദ്യശ്യം 3' ഏപ്രിൽ ആദ്യവാരം എത്തുമെന്നും വലിയ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു.  പിന്നാലെയാണ് റിലീസ് തീയതി മാറ്റിയ വിവരം പുറത്തുവിടുന്നത്.

2013 ഡിസംബർ 19 ന് ആണ് 'ദൃശ്യം' മലയാളത്തിൽ റിലീസ് ആകുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നുവിത്. 75 കോടി രൂപയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷൻ. 2021 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത രണ്ടാം ഭാഗത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com