
ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രത്തിന് കാന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഫാര്‍മേഴ്‌സ് ഷെയര്‍ നിര്‍മ്മിച്ച മഹേഷ് എസ് മധു സംവിധാനം ചെയ്ത 'മൊളഞ്ഞി' എന്ന ഹൃസ്വ ചിത്രമാണ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തത്.
സഹോദരങ്ങളായ നാലു സ്ത്രീകളുടെ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന സിനിമയുടെ മൂലകഥ സംവിധായകന്റെ ജീവിത ചുറ്റുപാടുകളില്‍ നിന്നും ഉള്‍തിരിഞ്ഞതാണ്. ഇതിനോടകം തന്നെ ഷോട്ട് ഫിലിം മികച്ച പ്രശംസ നേടിയിട്ടുണ്ട്.
ഷോര്‍ട്ട് ഫിലിമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് മധുവും ശര്‍മിള്‍ ശിവരാമനും ചേര്‍ന്നാണ്. ഫാര്‍മേഴസ് ഷെയറിന്റെ ബാനറില്‍ വിജയ് ഗോവിന്ദ് നാഥും ആബ്രുസ് കൂലിയത്തുമാണ് ഷോര്‍ട്ട് ഫിലിം നിര്‍മിച്ചിരിക്കുന്നത്. മൃദുല്‍ എസ് ഛായാഗ്രഹണവും ഗോപാല്‍ സുധാകര്‍ എഡിറ്ററുമാണ്. വൈശാഖ് സോമനാഥാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
.