ഇനി സംവിധാനത്തിൽ ശ്രദ്ധിക്കണം; പാട്ടെഴുത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് മുഹ്‌സിന്‍ പരാരി

2015 ൽ കെഎല്‍ ടെന്‍ 10 എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്.
ഇനി സംവിധാനത്തിൽ ശ്രദ്ധിക്കണം; പാട്ടെഴുത്തില്‍ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് മുഹ്‌സിന്‍ പരാരി
Published on


സംവിധായകനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പരാരി പാട്ടെഴുത്തില്‍ നിന്ന് ഇടവേളയെടുക്കുന്നു. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇടവേളയെടുക്കുന്ന കാര്യം അറിയിച്ചത്. സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പാട്ടെഴുത്തില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുക്കുന്നതെന്ന് മുഹ്‌സിന്‍ പരാരി പറയുന്നു.

പാട്ടെഴുത്ത് ഒത്തിരി ഇഷ്ടപ്പെടുന്ന കാര്യമാണെങ്കിലും സംവിധാനമടക്കമുള്ള മറ്റു കാര്യങ്ങളില്‍ ഇനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

' സുഹൃത്തുക്കളോടും കൊളാബൊറേറ്റേഴ്‌സിനോടും നോ പറയുക എന്ന സ്‌ട്രെസ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഞാന്‍ ഗാനരചനയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതായി ഔദ്യോഗികമായി അറിയിക്കുകയാണ്. എന്നാലും ചില കമ്മിറ്റ്‌മെന്റുകള്‍ തീര്‍ക്കാനുണ്ട്. പാട്ടുകളെഴുതുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിട്ടുണ്ട്. പക്ഷെ വരുന്ന വര്‍ഷങ്ങളില്‍ എനിക്ക് എന്റെ തിരക്കഥാ രചന, സംവിധാനം എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. മാത്രമല്ല, മള്‍ട്ടി ടാസ്‌കില്‍ ഞാന്‍ അത്യധികം മോശമാണ്,' മുഹ്‌സിന്‍ പരാരി കുറിച്ചു.

2015 ൽ കെഎല്‍ ടെന്‍ 10 എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. അഞ്ച് സുന്ദരികള്‍, ലാസ്റ്റ് സപ്പര്‍ എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ ആരാധകരുള്ള പാട്ടെഴുത്തുകാരനാണ് മുഹ്‌സിന്‍ പരാരി.

തമാശ എന്ന ചിത്രത്തില്‍ പാടീ ഞാന്‍, കാണുമ്പോള്‍ നിന്നെ തുടങ്ങിയ പാട്ടുകള്‍ എഴുതി. തല്ലുമാല, ഹലാല്‍ ലൗ സ്റ്റോറി, ഭീമന്റെ വഴി, സുലേഖ മന്‍സില്‍, കഠിന കഠോരമീ അണ്ഡകഠാഹം, ഫാലിമി തുടങ്ങിയ സിനിമകളില്‍ ഏറെ ജനപ്രീതിയുള്ള പാട്ടുകള്‍ക്ക് വരികള്‍ കുറിച്ചതും മുഹ്‌സിന്‍ പരാരിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com