'നൂലില്ലാ കറക്കം'; ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ മുറയിലെ പുതിയ ഗാനം

വിനായക് ശശികുമാർ രചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റി ജോബിയാണ്
'നൂലില്ലാ കറക്കം'; ശ്രീനാഥ് ഭാസിയുടെ ശബ്ദത്തില്‍ മുറയിലെ പുതിയ ഗാനം
Published on


കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ'യിലെ പുതിയ ഗാനം പുറത്ത്. ശ്രീനാഥ് ഭാസി ആലപിച്ച നൂലില്ലാ കറക്കം എന്ന ഗാനം ഫഹദ് ഫാസിലാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിനായക് ശശികുമാർ രചന നിർവഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ക്രിസ്റ്റി ജോബിയാണ്. ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും.

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റ്, തഗ്സ്, മുംബൈക്കാർ തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മുറയിൽ സുപ്രധാന വേഷങ്ങളിലെത്തുന്നത്. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിക്കുന്നത്.

മുറയുടെ നിർമ്മാണം : റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com